എംടി കമലഹാസൻ കൂട്ടുകെട്ടിൽ പുതിയ ആന്തോളജി ചിത്രം

എംടി യുടെ രചനകളാണ് ചിത്രത്തിന്റെ കഥ. ചിത്രം നെറ്റ്ഫ്ളിക്‌സിൽ അവതരിപ്പിക്കുന്നത് കമലഹാസനാണെന്ന വിവരമാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വാർത്ത. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി , ഫഹദ് ഫാസിൽ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആർ. പി .എസ്.ജി ഗ്രൂപ്പാണ് ചിത്രങ്ങളുടെ നിർമ്മാണം. എംടി യുടെ മകൾ അശ്വതിയും ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

പ്രിയദർശൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണൻ, ലിജോ ജോസ് പല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. പാർവതി, സുരഭി ലക്ഷ്മി, അപർണ ബാലമുരളി, ആൻഅഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ സ്ത്രീ വേഷങ്ങൾ ചെയ്യുന്നുണ്ട്. എംടിയുടെ ‘വിൽപന ‘ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥ എംടിയുടെ തന്നെ. ഈ സിനിമയുടെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *