മകര സംക്രാന്തിയിൽ ”ബനാറസിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
മകര സംക്രാന്തിയോടനുബന്ധിച്ച് “ബനാറസ്” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.
സമീർ അഹമ്മദ് ഖാന്റെ മകൻ സെയ്ദ് ഖാൻ – സോണൽ മൊണ്ടേറോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈപാൻ ഇന്ത്യ സിനിമ ജയതീർത്ഥ സംവിധാനം ചെയ്യുന്നു.
സമീര്‍ അഹമ്മദ് ഖാന്റെ മകന് സായിദ് ഖാന്റെ ആദ്യ ചിത്രമാണ് “ബനാറസ് “. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കും.
അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്. പി ആർ ഒ-എ എസ് ദിനേശ്, ശബരി.