നിങ്ങള്‍ക്കുള്ളത് ഒരുകുട്ടിയാണോ… ഈ കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം

തിരക്കേറിയ ജീവിത സാഹചര്യവും പണ്ട് ഉള്ളതിൽ നിന്നും വ്യത്യസ്തമായി കൂട്ടുകുടുംബങ്ങൾ ക്കിടയിൽ ഉണ്ടായ അപചയവും നമ്മുടെ ജീവിത വ്യവസ്ഥയെ തന്നെ മാറ്റി മറിച്ചു. ഇന്ന് കൂടുതലും അണുകുടുംബങ്ങളാണ്. കൂടാതെ അധികമാളുകൾക്കും ഒറ്റ കുട്ടികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. സാമൂഹികവും സാമ്പത്തികവുമായ പല കാരണങ്ങളുമാണ് ഒറ്റക്കുട്ടി മതിയെന്ന ചിന്താഗതിയിലേക്ക് പലരെയും നയിക്കുന്നത്. തിരക്ക്‌ പിടിച്ച ജീവിത സാഹചര്യവും ഒരു കാരണം തന്നെ.

എന്നാൽ ചിലപ്പോഴെങ്കിലും നാം ആലോചിച്ചിട്ടുണ്ടോ തനിച്ചായി പോയ ഈ കുട്ടികളുടെ അവസ്ഥ. രണ്ടോ അതിലധികമോ കുട്ടികളുണ്ടെങ്കിൽ എന്തും തുറന്നു പറയാനും കളിക്കാനും ചിരിക്കാനും ഒക്കെ അവസരം ലഭിക്കുന്നു. അവർ ഏകാന്തരല്ലെന്ന തോന്നൽ ഇല്ലാതാക്കുന്നു. എന്നാൽ ഒറ്റ കുട്ടികളുള്ള വീടുകളിൽ ഇവരുടെ സാഹചര്യം ഇങ്ങനെയല്ല. അതിനാൽ മാതാപിതാക്കൾ തന്റെ കുട്ടികളെ വളർത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം :-

നല്ല ചങ്ങാതിമാരായി മാറുക

ആദ്യം തന്നെ പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാൻ കഴിയുക എന്നുള്ളതാണ്. കാരണം വീടുകളെ കുട്ടികൾ ഒറ്റപ്പെട്ടു എന്ന തോന്നൽ ഒരിക്കലും ഉണ്ടാകരുത്. അതിനായി മാതാപിതാക്കൾ നല്ല ചങ്ങാതിമാർ ആയിരിക്കണം. എത്ര തിരക്കുകൾ ഉണ്ടെങ്കിലും കുട്ടികൾക്കായി സമയം കണ്ടെത്തണം. അവരുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചാൽ ശകാരി ക്കാതെ തെറ്റുകൾ പറഞ്ഞു മനസ്സിലാക്കുക എന്നുള്ളതാണ്. സ്കൂൾ വിട്ടു വരുമ്പോൾ തന്നെ അന്നേ ദിവസം നടന്ന എല്ലാ കാര്യങ്ങളും ചോദിക്കുക. മറ്റു കുട്ടികളോട് ഇടപഴകാനുള്ള അവസരങ്ങൾ നൽകുക എന്നുള്ളതാണ്.

കുട്ടികളെ എങ്ങനെ സമീപിക്കണം

ചില വീടുകളിൽ ഒറ്റകുട്ടി ആയതുകൊണ്ട് തന്നെ അമിത വാത്സല്യവും കരുതലും നൽകുന്നു. അവരുടെ പിടിവാശികൾ ഒക്കെ അനുവദിച്ചു നൽകുന്നു. അതേസമയം മറ്റു ചില വീടുകളിൽ മാതാപിതാക്കൾ കുട്ടികളോട് കർക്കശക്കാരാകുന്നു. എല്ലാ കാര്യത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഈ രണ്ടു സമീപനങ്ങളും ശരിയല്ല. ആയതിനാൽ ശരിയായ ഒരു സമീപനത്തോട് കൂടി വേണം കുട്ടികളോട് രക്ഷിതാക്കൾ പെരുമാറാൻ. അവരുടെ നല്ല പ്രവൃത്തികളെ പ്രശംസിക്കുകയും തെറ്റായ കാര്യങ്ങളിൽ നിന്നും അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം. എല്ലാ കാര്യത്തിലും നിയന്ത്രണം കൊണ്ടുവരുക എന്ന രീതി മാറ്റുക.

കുട്ടികളെ അവരുടെ വ്യക്തിത്വവികാസത്തിന് പ്രാപ്തരാക്കുക

കുട്ടികളെ അവരുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ്. മാതാപിതാക്കൾ ചെറിയ ഒരു താങ്ങ് നൽകിയാൽ മാത്രം മതി. എല്ലാ കാര്യത്തിലും മാതാപിതാക്കളെ മാത്രം ആശ്രയിക്കുന്ന രീതികൾ മാറ്റുക. കുട്ടികൾ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സ്വയം പരിഹരിക്കുന്നതിലൂടെ ഭാവിയിൽ ഇത് അവരുടെ മുതൽക്കൂട്ടാവും. തന്റെ കഴിവുകളെ സ്വയം മനസ്സിലാക്കി അത് വളർത്തിക്കൊണ്ടുവരിക. ഇതാണ് വ്യക്തിത്വ വികസനം.

ശരിയായത് തെരഞ്ഞെടുക്കുക

പലപ്പോഴും ഒരു കുട്ടി ആയതുകൊണ്ട് തന്നെ അവരുടെ പല ഇഷ്ടങ്ങളും എത്ര വിലപിടിപ്പുള്ളതാണെങ്കിൽ കൂടി രക്ഷിതാക്കൾ സാധിച്ചു കൊടുക്കും. എന്നാൽ ഈ മനോഭാവം ശരിയല്ല. അവർക്ക് ഈ പ്രായത്തിൽ എന്താണോ ആവശ്യം അത് സാധിച്ചു കൊടുക്കുക. തെറ്റായ ഒരു ആഗ്രഹങ്ങൾക്കും പിന്തുണ നൽകരുത്.

ഒരു കുട്ടി ഒന്നിലധികം കുട്ടികൾ എന്നതിലല്ല കാര്യം. എത്ര കുട്ടികൾ വേണമെന്നത് നമ്മുടെ തീരുമാനമാണ്. കുട്ടികളെ എങ്ങനെ വളർത്തുന്നു, അവർ സമൂഹത്തിൽ എത്ര നല്ല വ്യക്തികളായി മാറുന്നു എന്നതിലാണ് കാര്യം. കുട്ടികളുടെ ശരിയായ സ്വഭാവം രൂപപ്പെടുത്തുന്ന തിൽ കുടുംബത്തിന് പങ്കുണ്ട്. കാരണം അവർ ചെറുപ്പം മുതൽ തന്നെ എല്ലാം കണ്ടും കേട്ടുമാണ് വളരുന്നത്. മാതാപിതാക്കൾ അവർക്ക് വളരുവാനുള്ള ശരിയായ കുടുംബാന്തരീക്ഷം രൂപപ്പെടുത്തുക എന്നതിലാണ് കാര്യം.

Leave a Reply

Your email address will not be published. Required fields are marked *