ഡിസ്കോ സംഗീതം ജനപ്രീയമാക്കിയ ബപ്പി ലാഹിരി
മുംബൈ യിലെ ഹോസ്പിറ്റലിൽ ഒരു മാസത്തോളം ചികിത്സ യിലായിരുന്നു അദ്ദേഹം. ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായിരുന്നു. അവിശ്വസനീയമായ ഈണവും കഴിവുമുള്ള മനുഷ്യൻ. ചൻതേ ചൻതേ , ഡിസ്കോ ഡാൻസർ, ശരാബി തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.
എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. അവയില്‍ പലതും ആലപിച്ചു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്കോ സംഗീതത്തെ ജനപ്രിയമാക്കിയത് അദ്ദേഹമാണ്. 2020 ചിത്രം ഭാഗിയിലാണ് അദ്ദേഹത്തിന്റെ അവസാന ഗാനം.
മലയാളത്തിൽ ‘ ഗുഡ് ബോയ്സ്’ സിനിമയിലെ പാട്ടുകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 2020 ലെ ബോളിവുഡ് ചിത്രം ‘ ബാഗി 3 ‘ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒബ്സ് ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടർന്നുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ക്രിട്ടികെയർ ആശുപത്രി ഡയറക്ടർ ദീപക് നംജോഷി പറഞ്ഞു. ലാഹരിയുടെ വേർപാടിൽ വിലപിച്ച് ബോളിവുഡ് സെലിബ്രിറ്റികൾ ട്വിറ്ററിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഭൂമി പെഡ്നക്കർ ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ചത്. ” വാക്കുകളുടെ പൂർണമായ നഷ്ടം. ഇതിഹാസതാരം ബപ്പി ലാഹിരി യുടെ വിയോഗത്തിൽ ഹൃദയം തകർന്നു. ശരിക്കും ഒരു വലിയ നഷ്ടം. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. അദ്ദേഹത്തിന്റെ സംഗീതം എക്കാലവും നിലനിൽക്കും”.