മുപ്പത് മിനിറ്റില്‍ 157 വിഭവങ്ങൾ ; ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ജിജി
അഖില
ഇന്ന് ജിജിയുടെ സന്തോഷത്തിന് അതിരില്ല അതിന് കാരണമാകട്ടെ അവരുടെ കഠിനഅദ്ധ്വാനവും നിശ്ചയദാര്‍ഡ്യവും. ജിജിയുടെ പാചകത്തിന്‍റെ നൈപുണ്യം ഇന്ന് ലോകം അറിഞ്ഞുകഴിഞ്ഞു. അര മണിക്കൂറിനുള്ളില്‍ 157 വിഭവങ്ങള്‍ തയ്യാറാക്കികൊണ്ടാണ് ജിജി എന്ന വീട്ടമ്മ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലേക്ക് നടന്നുകയറിയത്.
റെക്കോഡിലേക്ക് എത്തിയ വിശേഷം കൂട്ടുകാരിയോട് പറയുകയാണ് ജിജി.
തുടക്കം ഹോം സ്റ്റേയിലൂടെ
ആലപ്പുഴ നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയിന്റിന് സമീപം ജിജി സിബിച്ചന് ഹോം സ്റ്റേ യുണ്ട്. അവിടെ എത്തുന്ന നാൽപതോളം അതിഥികൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കികൊടുക്കാറുണ്ട്. നോര്‍ത്ത് ഇന്ത്യന്‍സാണ് കൂടുതലും ഹോംസ്റ്റേയില്‍ അതിഥികളായി എത്തുന്നത്. അവരുടെ ആഹാരം നമ്മുടേതില്‍നിന്ന് വ്യത്യസ്തമായിരിക്കും. അതിഥികളുടെ ടേസ്റ്റ് അറിഞ്ഞും വിഭവങ്ങളുടെ തയ്യാറാക്കുന്ന കൂട്ട് ചോദിച്ച് അറിഞ്ഞ് ഇഷ്ടവിഭവങ്ങള്‍ വിളമ്പി അവരെ സന്തോഷത്തോടെ പറഞ്ഞയയ്ക്കുകയുമാണ് ജിജി ചെയ്യുന്നത്.

ഹോം സ്റ്റേ യിലേക്ക് എത്തിയ ഒരു അതിഥിയിൽ നിന്നാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിനെക്കുറിച്ച് ജിജി അറിയുന്നത്. ഗൂഗിൾചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന്‍റെ റൂള്‍ ആന്‍റ് റെഗുലേഷന്‍സ് മനസ്സിലാക്കുകയും ചെയ്ത ജിജി പിന്നീട് അങ്ങോട്ട് റെക്കോര്‍ഡ് കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട്ടിലുള്ള പരിമിതമായ സാധനങ്ങൾ ഉപയോഗിച്ചായിരുന്നു ആദ്യ പരീക്ഷണങ്ങൾ. ജിജിയ്ക്ക് കൂട്ടിന് അനിയത്തിമാരുമുണ്ട്. അവരാണ് വിഭവങ്ങളുടെ ലിസ്റ്റുകളൊക്കെ തയാറാക്കി നൽകുന്നത്.
റെക്കോര്‍ഡ് നേട്ടത്തിലേക്ക്
സമയം ആകെ 30 മിനിറ്റ്. ഉണ്ടാക്കേണ്ടത് 157 വിഭവങ്ങളും. കൃത്യമായ കണക്കുകൂട്ടലിൽ മുന്നോട്ട് പോയിക്കോണ്ടിരിക്കുമ്പോഴാണ് ജിജിയുടെ കൈ പാത്രത്തിനുള്ളിൽ കുടുങ്ങുന്നത്. ഒരുപാട് ശ്രമിച്ചെങ്കിലും കൈ എടുക്കാൻ സാധിക്കാതെ വന്നു. അവസാനം കൈ പാത്രത്തിൽ നിന്നും വലിച്ചൂരുന്നതിനിടയിൽ വലതു കൈ യിലെ വിരൽ മുറിഞ്ഞു. ധാരാളം ബ്ലെഡ്പ്പോയെങ്കിലും കൈയ്യിൽ തുണിച്ചുറ്റാൻ പോലും സമയം കളയാതെ ലിജി പാചകം തുടർന്നു.

വലത് കൈ ചുരുട്ടിപ്പിടിച്ച് ഇടത് കൈ കൊണ്ട് 157 വിഭവങ്ങൾ 30 മിനിറ്റിന് 4 മിനിറ്റ് ഉള്ളപ്പോൾ പൂർത്തിയാക്കി. വിജയിക്കണം റെക്കോർഡ് കരസ്ഥമാക്കണമെന്ന വാശിയാണ് ജിജി സിബിച്ചനെ മുമ്പോട്ടു നയിച്ചത്.പുട്ട്, ഇഡലി, ഉണ്ണിയപ്പം, കുഴക്കട്ട, വിവിധതരം ഷേക്കുകൾ, കേക്ക്, ഇറച്ചി മീൻ വിഭവങ്ങൾ എന്നിങ്ങനെ കൊതിയൂറും വിഭവങ്ങളാണ് ജിജിയുടെ വേഗത്തിലും കൈപ്പുണ്യത്തിലും തയാറായത്. കേക്കാണ് ആദ്യം തയാറാക്കിയത്. 20 മിനിറ്റ് ബേക്കിംഗ് സമയം വേണ്ടതുകൊണ്ട് തുടക്കം കേക്കിൽ ആയിരുന്നു. പാചകത്തിന് പുറമേ തയ്യൽ , എഴുത്ത് എന്നിവയിലും ജിജി വൈദഗദ്ധ്യം തെളിയിച്ചിട്ടുണ്ട്. ചാനലുകളിലും വനിത മാഗസിനിലും പാചക മത്സരത്തിൽ ജിജി പങ്കെടുത്തിട്ടുണ്ട്.
ഒപ്പമുണ്ട് കുടുംബം

ചെറുപ്പത്തിൽ പാചകം ഒന്നും ചെയ്തിരുന്നില്ല. വിവാഹ ശേഷം അമ്മായി അമ്മയിൽ നിന്നാണ് പാചകം പഠിക്കുന്നത്. പഠിച്ചപ്പോൾ അതിനോട് കൂടുതൽ ഇഷ്ടവും പാചക പരിചയം ജീവിതത്തിൽ ആവശ്യമാണെന്നും തോന്നി. അങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കി നോക്കി. ഷാരോൺ ബുക്ക് ചേർത്തലയിൽ നിന്നും ഒരു ബുക്ക് എഴുതാനുള്ള അവസരം ലഭിച്ചു. അങ്ങനെ ‘ പാചക ലോകം’ എന്ന ആദ്യ ത്തെ ബുക്ക് എഴുതി. അതിനു ശേഷം 11 ബുക്കുകളോളം എഴുതി. തയ്യലുമായി ബന്ധപ്പെട്ടും ബുക്കുകൾ എഴുതാറുണ്ട്. ഇപ്പോൾ കംപ്യൂട്ടർ പഠനത്തിനും പോകുന്നുണ്ട്. ഒന്നിനും മുടക്കം വരാതെ എല്ലാം ഒരേപോലെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.
അടുത്തതായി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ലിജി ആഗ്രഹിക്കുന്നത്. റെക്കോർഡ് ലഭിച്ചതറിഞ്ഞ് ധാരാളം പേരാണ് അഭിനന്ദനങ്ങൾ അറിയിക്കാൻ ജിജിയെ വിളിക്കുന്നത്.
ആലപ്പുഴ യാണ് ജിജിയുടെ സ്വദേശം. ഭർത്താവ് സിബിച്ചൻ. മക്കൾ ജെയ്സൺ, സനേവ്, അഭിനയം.