വസ്ത്രധാരണത്തെ ട്രോളി; മറുപടി പറഞ്ഞ് മലൈക അറോറ.
പ്രായത്തിന് ചേരുന്ന വസ്ത്രം ധരിച്ചുകൂടേയെന്ന് ട്രോളിയവർക്ക് മറുപടിയുമായി ബോളിവുഡ് താരം മലൈക അറോറ
ഫർഹാൻ അക്തർ- ഷിബാനി ദണ്ഡേകർ ദമ്പതികളുടെ വിവാഹത്തിനായി മലൈക ധരിച്ച ബ്ലാക് ഡ്രസ്സാണ് ട്രോളുകൾക്ക് ഇടയാക്കിയത്. താരത്തിന് തീരെ ചേരാത്ത വസ്ത്രമെന്നും പ്രായത്തിന് അനുസരിച്ച വസ്ത്രം ധരിക്കൂ എന്നുമൊക്കെ കമന്റുകൾ ഉയർന്നിരുന്നു. ഇതോടെയാണ് മലൈക പ്രതികരണവുമായി എത്തിയത്.
ഒരു അഭിമുഖത്തിലാണ് മലൈകയുടെ പ്രതികരണം. ആ വസ്ത്രം വളരെ മനോഹരമായിരുന്നു. ഹോളിവുഡ് താരങ്ങല്‍ ഇവ ധരിക്കുകയാണെങ്കില്‍ മനോഹരം എന്ന് പറയുന്നവര്‍ താന്‍ ധരിച്ചാല് നെറ്റി ചുളിക്കുന്നത് എന്തിനാണ്. അവള്‍ ഒരു അമ്മയല്ലേ ഇത്തരം വസ്ത്രം ധരിക്കുന്നത് എന്തിനാണ് അതാണ് ഇതാണ് എന്നിങ്ങനെയൊക്കെ പറയും. ഒരേ കാര്യത്തെ രണ്ട് രീതില്‍ സമീപിക്കുന്നത് ഇരട്ടത്താണെന്നും താരം ചൂണ്ടികാട്ടുന്നു.
അമൃത അറോറയ്ക്കും കരീന കപൂറിനും കരിഷ്മ കപൂറിനുമൊപ്പമാണ് മനോഹരമായ ബ്ലാക് ഡ്രസ്സ് ധരിച്ച് മലൈക വിവാഹ വേദിയിലെത്തിയത്. പ്രായത്തെവരെ കളിയാക്കി കമന്റ് വരികയുണ്ടായി. ഇത്തരം ട്രോളുകൾ ഒരു പരിധി വരെ തന്നെ ബാധിക്കാറുണ്ടെന്നും മലൈക പറയുന്നു.