മാറ്റത്തിന് അവര്‍ തുടക്കമിട്ടു ;ഹിജാബ് വലിച്ചെറിഞ്ഞു ഇറാനിയന്‍ സ്ത്രീകള്‍

ഇറാനില്‍ ഹിജാബ് അഴിച്ചുമാറ്റിയ സ്ത്രീകള്‍ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സംഭവം വിവാദങ്ങള്‍ക്കും വ്യാപക പ്രതികരണങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നത് ഇറാനില്‍ നിര്‍ബന്ധമാണ്. സ്ത്രീകളെ ഹിജാബ് ധരിക്കുന്നതിന് നിര്‍ബന്ധിതരാക്കാന്‍ സര്‍ക്കാര്‍ ജൂലൈ 12 ന് ഹിജാബ് വിശുദ്ധ ദിനമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിശുദ്ധ ദിനത്തില്‍ സ്ത്രീകള്‍ ഹിജാബ് നീക്കം ചെയ്ത് പ്രതിഷേധിച്ചു. സ്ത്രീകള്‍ക്ക് പിന്തുണയുമായി പുരുഷന്മാരും രംഗത്തെത്തി.

ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പരിമിതമാണ്. എല്ലാ സ്ത്രീകളും പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് പിഴ മുതല്‍ ജയില്‍ ശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഹിജാബ് ധരിക്കാത്തതിന് ഇറാനില്‍ സ്ത്രീകളും അറസ്റ്റിലാകുന്നുണ്ട്. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ബസുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ ചില നഗരങ്ങളിലെ മെഡിക്കല്‍ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഭരണകൂടത്തിന്റെ കര്‍ശന നിരീക്ഷണമുണ്ട്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കും.

ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ എലന്‍ ഹൊഗാര്‍ത്ത് പറയുന്നതനുസരിച്ച്, സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളില്‍ ഇറാന്‍ മുന്‍പന്തിയിലാണ്. ഈ സെക്‌സിറ്റ് നിയമങ്ങളെ എതിര്‍ക്കുന്ന സ്ത്രീകള്‍ക്ക് അതിന്റെ അപകടസാധ്യതകള്‍ അറിയാം. ടെഹ്‌റാനിലെ സബ്വേ ട്രെയിനില്‍ പൂക്കള്‍ നല്‍കിയതിന് മൂന്ന് ഇറാനിയന്‍ പെണ്‍കുട്ടികള്‍ 30 വര്‍ഷം തടവ് അനുഭവിക്കുകയാണ്. ഇറാനിലെ എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഭാവിയില്‍ കിട്ടുമെന്ന് പ്രതീക്ഷപങ്കുവയ്ക്കുന്ന വീഡിയോകള്‍ തന്റെ കൈവശം ഉള്ളതായി ഹൊഗാര്‍ത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!