കുട്ടി ക്രാഫ്റ്റ്; പേപ്പര്‍‌ ഫിഷ്

കൊച്ചുകൂട്ടുകാര്‍ക്ക് പുതിയൊരു കളപ്പാട്ടത്തെ പരിചയപ്പെടുത്തി കൊടുക്കാം. പേപ്പര്‍ കൊണ്ട് ഫിഷ് ഉണ്ടാക്കുന്നത്.
ഏ ഫോര്‍ സൈസിലുള്ള ഒരു കളര്‍ പേപ്പര്‍ വേണം.പേപ്പര്‍ കോണോടുകോണ്‍ മടക്കുക.മടക്കുവശം നിവര്‍ത്തി വീണ്ടും എതിര്‍വശത്തേക്ക് മടക്കുക. പേപ്പര്‍ നിവര്‍ത്തുമ്പോള്‍ ത്രികോണാകൃതിയില്‍ വരും.

വീണ്ടും പേപ്പറിന്റെ മദ്ധ്യഭാഗം മടക്കുക.മടക്കുമ്പോള്‍ പേപ്പറിന്റെ നാലുവശങ്ങളും ഒരേപോലെയാകണം. വീണ്ടും നടുവെ മടക്കുക.പേപ്പര്‍ നിവര്‍ത്തിയിട്ട് മടക്കുപാട് അനുസരിച്ച് ഒന്നുകൂടി മടക്കുക.മടക്കുപാടുകള്‍ കറക്ടാക്കി വെച്ച് കൈവിരലുകള്‍ കൊണ്ട് കോണോടുകോണ്‍ മടക്കി എടുക്കുക. ത്രികോണാകൃതിയില്‍ കിട്ടും. വീണ്ടും മടക്കുക.


ത്രികോണാകൃയില്‍ കിട്ടിയ പേപ്പറിനെ വീണ്ടും മടക്കുക. ഇപ്പോള്‍ വിമാനത്തിന്റെ രൂപത്തിലാകും പേപ്പര്‍ കഷണം.ആദ്യം മടക്കിയതുപോലെ മറ്റേസൈഡും മടക്കുക.ഇപ്പോള്‍ ഫിഷിന്റെ രൂപത്തിലായി.ഒരു കളര്‍ പെന്‍സില്‍ ഉപയോഗിച്ച് നടുഭാഗത്തായി ചെറിയൊരു വട്ടം വരയ്ക്കുക. പേപ്പര്‍ ഫിഷ് റെഡിയായി.

തയ്യാറാക്കിയത് ജിഷ

ആശയം ബിനു പ്രീയ(ഡിസൈനര്‍ ദുബായ്)

Leave a Reply

Your email address will not be published. Required fields are marked *