നാടന്‍ മീന്‍കറി
നല്ല ദശയുള്ള മീന്‍ ഒരുകിലോ
മുളക്‌പൊടി 4 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
പച്ചമുളക് 4 എണ്ണം
ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി 2 കുടം
കറിവേപ്പില 2 തണ്ട്
കടുക് അരസ്പൂണ്‍
ഉലുവ അരസ്പൂണ്‍
കുടംപുളി 4 എണ്ണം
മഞ്ഞള്‍പ്പൊടി അരസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, ഉലുവ, ഇട്ട്്പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റുക. മുളക്, മല്ലി, മഞ്ഞള്‍ ഇവ ഇട്ട് ചൂടായതിന് ശേഷം ആവശ്യത്തിന് വെള്ളം ഒഴിക്കുക. പുളി, ഉപ്പ്, ആവശ്യത്തിന് ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് മീന്‍ കഷണം ചേര്‍ത്ത് ചെറുതീയില്‍ പറ്റിച്ച് എടുക്കുക. നാടന്‍ മീന്‍കറി തയ്യാറായി.