അഴകുള്ളമുടിക്കായി ഒരു കുട്ടിസൂത്രം
ഹെയർ എക്സ്റ്റൻഷനുകൾ ഇന്ന് യൂത്തിന്‍റെ ഇടയില്‍ ട്രെന്‍ഡാണ്. കളര്‍ചെയ്യാതെ തന്നെ വ്യത്യസ്ത നിറങ്ങളോടുകൂടി ഹെയർ എക്സ്റ്റൻഷനുകൾ തലയില്‍ പിടിപ്പിച്ച് സ്റ്റൈലിഷ് ലുക്കിലേക്ക് മാറാം എന്നതാണ് പ്ലസ് പോയന്‍റ്. മാത്രമല്ല, വോളിയം കൂട്ടാനും അവ ഉപയോഗിക്കുന്നു. നാച്ചുറൽ, ബേസ്, വൈബ്രന്‍റ് എന്നിങ്ങനെ 3 നിറങ്ങളിൽ ബി ഗോർജിയസ് എക്സ്റ്റൻഷൻ ലഭ്യമാണ്.
രണ്ടു തരം ഹെയർ എക്സ്റ്റൻഷൻ ഉണ്ട്:1 സിന്തറ്റിക് ഹെയർ എക്സ്റ്റൻഷൻ.2 ഹ്യൂമൻ ഹെയർ എക്സ്റ്റൻഷൻ
ഹ്യൂമൻ ഹെയർ എക്സ്റ്റൻഷൻ ചെലവേറിയതാണെങ്കിലും പല തരത്തിലും രൂപത്തിലും ലഭ്യമാണ്. സ്വാഭാവിക ഹെയർസ്റ്റൈലുകൾ പോലെ നിങ്ങൾക്ക് അവയെ പരിപാലിക്കാൻ കഴിയും. അതേ സമയം ഷാംപൂ ചെയ്യുമ്പോഴോ ബ്ലോ ഡ്രയർ ഉപയോഗിക്കുമ്പോഴോ സിന്തറ്റിക് എക്സ്റ്റൻഷൻ നീക്കം ചെയ്യേണ്ടതുണ്ട്.
കട്ടിംഗ്, കേളിംഗ്, സ്‌റ്റൈലിംഗ് എന്നിവ ഹ്യൂമൻ ഹെയർ എക്സ്റ്റൻഷനിൽ എളുപ്പത്തിൽ ചെയ്യാം. എന്നാൽ സിന്തറ്റിക് ഹെയർ എക്സ്റ്റൻഷനുകൾ ഉപയോഗിച്ചാൽ ഇത് സാധ്യമല്ല.
യൂസ് ചെയ്യുന്നത് എങ്ങനെ?
സ്വാഭാവിക മുടിയിൽ, പശയുടെ സഹായത്തോടെ വേറെ മുടി ഘടിപ്പിക്കുന്നു. ഇതൊരു താത്കാലിക രീതിയാണ്. മുടി നീക്കം ചെയ്യുമ്പോൾ കേടുപാടുകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
ക്ലിപ്പ് ഇൻ
ഇത് ഹെയർ ക്ലിപ്പുകളുടെ സഹായത്തോടെ മുടി ഘടിപ്പിക്കുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനും സ്വയം ഉപയോഗിക്കാനും കഴിയും.
ടേപ്പ് ഓൺ
ഇതിൽ എക്സ്റ്റൻഷൻ ഹെയർ ടേപ്പിന്‍റെ സഹായത്തോടെ യഥാർത്ഥ മുടിയിൽ ഘടിപ്പിക്കുന്നു.
മിനി ലിങ്കുകൾ
പശ, ഹീറ്റ്, റിമൂവർ അല്ലെങ്കിൽ രാസവസ്തുക്കൾ എന്നിവയില്ലാതെ പ്രകൃതിദത്ത മുടിയിൽ എക്സ്റ്റൻഷൻ മുടിയിഴകൾ പ്രയോഗിക്കുന്നു. ഈ ആവശ്യത്തിനായി ഒരു വൃത്താകൃതിയിലുള്ള ലിങ്ക് ഉപയോഗിക്കുന്നു.