സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ അന്തരിച്ചു

നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. അര്‍ബുദ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. രണ്ട് മക്കളുണ്ട്. ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ ഭര്‍ത്താവിൻ്റെ പിതാവാണ്. പറവൂർ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. ദൂരദർശനിൽ അനൗൺസറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദർശനിൽ മയിൽപ്പീലി, ജീവൻ ടിവിയിൽ വീട്ടുകാര്യം എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്നു. മക്കൾ: പരസ്യസംവിധായകനും നിർമാതാവുമായ വിഷ്ണു, വിദ്യാർഥിനി ശിവകാമി.

Leave a Reply

Your email address will not be published. Required fields are marked *