തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞ മലയാളസിനിമയുടെ ശബ്ദസൗകുമാര്യം
വാക്കു കൊണ്ടും നോക്കു കൊണ്ടും തന്റെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ എന്‍. എഫ്. വര്‍ഗ്ഗീസ് കടന്ന് പോയിട്ട് 21 ആണ്ട് തികയുന്നു.മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും.. പല രൂപത്തിൽ…പല ഭാവത്തിൽ..പല നാമത്തിൽ എല്ലാവർക്കും മുന്നിൽ ഈ മനുഷ്യൻ നെഞ്ചുംവിരിച്ചു തന്നെ നിന്നു ളാഹേൽ വക്കച്ചനായി മമ്പറം ബാവയായി കടയാടി രാഘവനായി മണപ്പള്ളി പവിത്രനായി വിശ്വനാഥനായി സമകാലികരായ കീരിക്കാടൻ ജോസിനെ പോലെയോ ഭീമൻ രഘുവിനെ പോലെയോ സഫടികം ജോർജിനെ പോലെയോ ഒത്ത ആകാരമോ ബലിഷ്ഠമായ ശരീരമോ എൻ.എഫ്.വർഗീസിന് ഒരിക്കലും സ്വന്തമായുണ്ടായിരുന്നില്ല എന്നിട്ടും..
പ്രതിനായകസങ്കല്പങ്ങളിൽ പകരക്കാരില്ലാം വിധം വിരാജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിൽ അതിന് അയാളെ പ്രാപ്‌തനാക്കിയ ഒറ്റ സംഗതിയേ ഉള്ളൂ. ശബ്ദം..ശബ്ദസൗകുമാര്യം ഒപ്പം ആരേയും ഭയചകിതനാക്കാനുതകുന്ന ശരീരഭാഷയും ഇത് രണ്ടുമായിരുന്നു എക്കാലവും എൻ.എഫ്.വർഗീസിന്റെ കൈമുതൽ സക്കീർ ഹുസൈനാകട്ടെ..അറക്കൽ മാധവനുണ്ണിയാകട്ടെ..ആനക്കാട്ടിൽ ചാക്കോച്ചിയാകട്ടെ..ആര് എതിർ പക്ഷത്ത് നിന്നാലും ദേ ഈ ചങ്ങായി എല്ലാ അർത്ഥത്തിലും മൊത്തമായങ്ങ് നിറഞ്ഞുനിൽക്കുകയായിരുന്നു..സ്ക്രീൻ പ്രസൻസിനെ മൊത്തമായി അവരിൽ നിന്നങ്ങ് ഏറ്റെടുക്കുകയായിരുന്നു വില്ലൻ വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിച്ച് അക്ഷരാർത്ഥത്തിൽ ഏതിർപക്ഷത്ത്ഏത് മഹാനടനായാലും അവരെയൊക്കെ നിഷ്പ്രഭരാക്കുന്ന മാസ്മരിക പ്രകടനമായിരുന്നു എൻ എഫിന്‍റേത്.
പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ മികവുറ്റ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ അനുവദിക്കാതെ 2002 ജൂണ്‍ 19ന് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വിധി ഈ അതുല്യ പ്രതിഭയെ തട്ടിയെടുത്തു. ഇന്നും എന്‍. എഫ്. വര്‍ഗ്ഗീസ് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകനു മുമ്പില്‍ പൊലിമ ഒട്ടും നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത മലയാള സിനിമയില്‍ ഇന്നും നികത്തപ്പെടാതെ നില്‍ക്കുന്നു.
കടപ്പാട്