അരിയുണ്ട
റെസിപി: മണി (ഹരിപ്പാട്)
അരിയുണ്ട എങ്ങനെ തയ്യാറാക്കം എന്ന് നമുക്ക് നോക്കാം
അരി അരകിലോ
കപ്പലണ്ടി വറുത്ത് പൊടിച്ചത് 100 ഗ്രാം (optional)
ശര്‍ക്കര 150 ഗ്രാം
ജീരകം പൊടിച്ചത് ആവശ്യത്തിന്
തേങ്ങ ചിരകിയത് ഒരുമുറി
അരി ആദ്യം വറുത്ത് നേര്‍മ്മയായി പൊടിച്ചെടുക്കുക. തേങ്ങ ചിരകിയതും ചീവിയെടുത്ത ശര്‍ക്കര പൊടിച്ചെടുത്ത അരിപ്പെടിയും ജീരകപൊടിയും, കപ്പലണ്ടി പൊടിച്ചതും ചേര്‍ത്ത് കുറെശ്ശെയായി മിക്സിയില്‍ അടിച്ചെടുക്കുക.
മിശ്രിതം ഒരു പാത്രത്തിലേക്ക് പകര്‍ന്നെടുക്കുക. കൈകൊണ്ട് മിശ്രിതം നന്നായി തിരുമ്മി യോജിപ്പിക്കുക. അതിന് ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.