മട്ടാഞ്ചേരി ജൂതപ്പള്ളി
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലുള്ള നൂറ്റാണ്ടു പഴക്കമുള്ള ജൂതദേവാലായം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് സംബന്ധിച്ചുള്ള മാധ്യാമ വാര്‍ത്തകള്‍ നമ്മള്‍ ഏവരും വായിച്ചുകഴിഞ്ഞല്ലോ. മഴയെ തുടര്‍ന്ന് ദേവാലയത്തിന്‍റെ ഒരുഭാഗം അടര്‍ന്നു വീണിരുന്നു. അറ്റകുറ്റപ്പണികള്‍ ചെയ്ത് ചരിത്ര സ്മാരകമാക്കാനാണ് പുരാവസ്തു വകുപ്പ് ഉദ്ദേശിക്കുന്നത്.
എങ്കില്‍ ഇന്നത്തെ പൈതകത്തിലെ പരാമര്‍ശം ജൂതപ്പള്ളിയെ കുറിച്ചാകാം അല്ലേ.
മലബാറിലെ യഹൂദരാണ് 1567 ല്‍ സിനഗോഗ് പണികഴിപ്പിച്ചത്. അരസഹസ്രാബ്ദത്തോളം പഴക്കം കണക്കാക്കുന്ന ജൂതപ്പള്ളി കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ തന്നെയും ഏറ്റവും വലിയ സിനഗോഗാണെന്നാണ് കരുതപ്പെടുന്നത്.
കൊടുങ്ങല്ലൂരില്‍ നിന്നും കൊച്ചിയിലെത്തിയ കറുത്ത ജൂതര്‍ക്കായി (ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശിയരില്‍ ജനിച്ചവരാണ് കറുത്ത ജൂതര്‍ എന്നറിയപ്പെടുന്നത്).പ്രത്യേകം സ്ഥാപിച്ച സിനഗോഗില്‍ 1956 ല്‍ വരെ പ്രാര്‍ത്ഥന നടന്നിരുന്നു. പിന്നിട് കറുത്ത ജൂതരും വെളുത്ത ജൂതരും തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ദേവാലയം അടച്ചിട്ടു. പള്ളിയിലെ അമൂല്യ വസ്തുക്കള്‍ ഫ്രേഡ് വംസു എന്ന ജംഗ്ലീഷ് ജൂതന്‍ വിലയ്ക്ക് വാങ്ങി ജെറുസലോമിലേക്ക് കൊണ്ടുപോയി കൂട്ടിയോജിപ്പിച്ച് അവിടുത്തെ സിനഗോഗില്‍ സ്ഥാപിച്ചു.
ചരിത്രത്തിന്‍റെ ശേഷിപ്പെന്നോണം വലിയ ഘടികാരം ഇപ്പോഴും പള്ളിയില്‍ ഉണ്ട്. കൈകൊണ്ട് വരച്ച ചിത്രങ്ങളോട് കൂടിയ ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്‍റെ നിലത്ത് പാകിയിരിക്കുന്നു. കുത്തനെ ചരിഞ്ഞ മേല്‍ക്കൂരയും വലിയ തൂണുകളും ഉണ്ടായിരുന്ന ദേവാലയത്തിന് പ്രകൃതിക്ക് അനുയോജ്യമായ തരത്തിലുള്ള വെന്‍റിലേഷനാണ് ഉണ്ടായിരുന്നത്.
പള്ളിയുടെ മുകള്‍ നിലയില്‍ സ്കൂളും പ്രവര്‍ത്തിച്ചിരുന്നു. ഭാസ്കര രവിവർമ്മന്‍റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്‍റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.
ജൂത സമൂഹം കൊച്ചി വിട്ടതോടെ ദേവാലയം കയര്‍ ഗോഡൌണ്‍ ആയി തീര്‍ന്നു. പിന്നീട് സ്വാകാര്യ വ്യക്തികള്‍ ദേവാലയം കൈയ്യടക്കി വെച്ചു. ജൂതപ്പള്ളിയുടെ ഒരുഭാഗം കനത്ത മഴയില്‍ തകര്‍ന്നു വീണു. അറ്റകുറ്റപണികള്‍ നടത്താതിരുന്ന പള്ളിയുടെ ഒരു ഭാഗം കനത്ത മഴയില്‍ തകര്‍ന്നു വീഴുകയായിരുന്നു. നാശോന്മുഖമായ കെട്ടിടം പീന്നീട് ചരിത്രസ്മാരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്… വിക്കി പീഡിയ