പ്രകോപനം അരുത്…
മറ്റ് ലോകരാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യ വേറിട്ടു നിൽക്കുന്നതിന്റെ കാരണം, നമ്മൾ കാത്തുസൂക്ഷിക്കുന്ന സംസ്കാരവും മാന്യതയുമാണ്. എന്നാൽ ഇത്തരം മര്യാദകൾ മുതലെടുക്കുന്ന അതിർത്തി രാഷ്ട്രങ്ങൾക്ക് ആക്കം കൂട്ടുകയാണ് ലഡാക്കിലെ ഗാൽവാനിൽ ചൈന നടത്തിയ മനുഷ്യത്വ രഹിതമായ ആക്രമണം. ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും കൊടുംചതിയുടെ ചോരപ്പാടുകൾ വീഴ്ത്തിയ വികാരത്തെ ചൈന മുന്നറിയിപ്പായി കണ്ട് മാറിനിൽക്കുക. അല്ലാത്തപക്ഷം വലിയൊരു യുദ്ധം ഇരുരാജ്യങ്ങളും നേരിടേണ്ടി വരും. ക്ഷമയെന്നത് ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ ആയുധമായി കരുതി, സംയമനം പാലിക്കുകയാണ് ചൈനയ്ക്ക് ബുദ്ധി.
യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കുന്നതിനായി ഇരുരാജ്യങ്ങളും അതിർത്തിയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചെങ്കിലും കുടില ചതിയുമായി ചൈന പിന്മാറാൻ ധാരണയായ പട്രോൾ പോയിന്റ് പതിനാലിൽ ടെന്റ് കെട്ടി നിലയുറപ്പിച്ചു. ചൈനയുടെ നടപടിയെ ചോദ്യം ചെയ്ത കമാൻഡർ കേണൽ സന്തോഷ് ബാബുവും സംഘവും ടെന്റ് പൊളിക്കാതെ പിന്മാറില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ആക്രമണത്തിന് തയ്യാറായി നിന്ന ചൈനീസ് പട്ടാളം ആണി തറച്ച ബേസ്ബാൾ ബാറ്റും ഇരുമ്പ് കമ്പി ചുറ്റിയ കമ്പി വടികളും ഉപയോഗിച്ചു ക്രൂരമായി ആക്രമിക്കുയായിരുന്നു. എണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്ന ചൈനക്കാർ തങ്ങളുടെ ഭാഗതേക്ക് കടന്നു കടന്നു കയറി എന്ന് ആരോപിച്ചു ഇന്ത്യൻ സൈന്യത്തെ സമീപമുള്ള നദിയിലേക്കും ഗർത്തങ്ങളിലേക്കും തള്ളിയിട്ടു. നദിയിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ ഇന്ത്യൻ പട്ടാളക്കാർക്ക് കഴിഞ്ഞില്ല. രക്ഷ പ്രവർത്തനത്തിനായി ഹെലികോപ്റിൽ എത്തിയ ഇന്ത്യൻ സൈന്യതിനെ തടഞ്ഞു വെച്ചും ചൈനീസ് പട്ടാളം ക്രൂരത കാട്ടി. നിലവിൽ നയതന്ത്ര പരമായ നിലപാട് എടുക്കുന്നതാണ് നല്ലത്.
കൊറോണ വൈറസ് വ്യപനത്തെ തുടർന്ന് രാജ്യത്തിനകത് നഷ്ടപ്പെട്ട സൽപ്പേരിനെ രാഷ്ട്ര സ്നേഹമാക്കി മാറ്റുക, തകർന്നു തുടങ്ങിയ വ്യപാര നിക്ഷേപ നയങ്ങളെ നിലനിർത്തണമെങ്കിൽ മറ്റ് രാഷ്ട്രങ്ങൾക്ക് മുന്നിൽ ശക്തി തെളിയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ചൈനയ്ക്ക് ഉണ്ട്.
കോവിഡ് പ്രതിസന്ധി, നേപ്പാൾ, പാകിസ്ഥാൻ അതിർത്തി പ്രശ്നങ്ങൾ എന്നിവ കണക്കാക്കി സംയമനത്തോടൊപ്പം മുൻകരുതൽ കൈക്കൊള്ളുകയും ചെയ്യേണ്ടത് ഇന്ത്യക്കും വെല്ലുവിളിയാണ്…