ഫാഷന്‍ലോകത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് അച്ചു ഉമ്മൻ
ഫാഷൻ ലോകത്തേക്കുള്ള തിരിച്ച് വരവ് പ്രഖ്യാപിച്ച് അച്ചു ഉമ്മൻ. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് അച്ചു ഉമ്മന്‍ പുതിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് അച്ചു ഇക്കാര്യം വ്യക്തമാക്കിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം മകള്‍ അച്ചു ഉമ്മൻ ഫാഷന്‍ ലോകത്ത് നിന്ന് കുറച്ചുദിവസം വിട്ടുനിന്നിരുന്നു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അച്ചു ഉമ്മന്റെ വസ്ത്രത്തിന്റെയും ചെരിപ്പിന്റെയും ബാഗിന്റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
ചെറിയൊരു നേട്ടത്തിനുപോലും ഉമ്മന്‍ചാണ്ടിയുടെ പേര് ദുരുപയോഗിച്ചിട്ടില്ല. ഫാഷന്‍, യാത്ര, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വിഷയങ്ങളിലെ കണ്ടന്റ് ക്രിയേഷനാണ് തന്റെ ജോലിയെന്നും സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അച്ചു ഉമ്മൻ രംഗത്തെത്തിയിരുന്നു.