‘ഇന്ത്യന്‍ 2’; പ്രേക്ഷക പ്രതികരണമറിയാം

ഉലകനായകന്‍റെ ഏറ്റവും പുതിയ ചിത്രം ഇന്ത്യന്‍ 2 വിന് ഗംഭീര പ്രേക്ഷക പ്രതികരണം.ശങ്കർ–കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇന്ത്യൻ 2 ന് രാവിലെ ആറ് മണി മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഒരു ശങ്കർ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ചിത്രത്തിനുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇന്ത്യൻ മൂന്നാം ഭാഗത്തിനുള്ള തീപ്പൊരി കൂടി അവശേഷിപ്പിച്ചാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്.

ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവരുന്നു. നെടുമുടി വേണു ഉൾപ്പടെ മൺമറഞ്ഞ മൂന്ന് പേരെയാണ് എഐ ടെക്നോളജിയിലൂടെ ശങ്കർ കൊണ്ടുവരുന്നത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സമുദ്രക്കനി എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. മലയാളത്തിൽ നിന്നൊരു യുവതാരം സിനിമയിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. രവി വര്‍മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ്. 1996 ല്‍ ആണ് ആദ്യ പാര്‍ട്ട് റീലീസ് ആകുന്നത്.ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!