” അവകാശികൾ ” ട്രെയിലർ റിലീസ്


റിയൽ വ്യു ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.അരുൺ രചനയും സംവിധാനവും നിർവഹിച്ച “അവകാശികൾ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച “അവകാശികൾ”
ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകളും കേരളിയ ഗ്രാമീണ ജീവിതങ്ങളും പ്രമേയമായ ചിത്രമാണ്.


ഇർഷാദ് അലി,ടി.ജി.രവി, ജയരാജ് വാര്യർ,അനൂപ് ചന്ദ്രൻ,പാഷാണം ഷാജി, എം എ നിഷാദ്,സോഹൻ സിനു ലാൽ,ബേസിൽ പാമ,അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, അഡ്വ.ജോയ് ജോൺ ആൻ്റണി,ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും അഭിനയിക്കുന്നു.ക്യാമറ-വിനു പട്ടാട്ട്, ആയില്യൻ കരുണാകരൻ എഡിറ്റിംഗ്-അഖിൽ എ ആർ,ഗാനരചന-റഫീഖ് അഹമ്മദ്,പർവതി ചന്ദ്രൻ, സംഗീതം-മിനീഷ് തമ്പാൻ.”അവകാശികൾ” ഉടൻ പ്രദർശനത്തിനെത്തും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *