അടിവസ്ത്രത്തില്‍ പാമ്പുകളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചു ;ഒടുവില്‍ പിടിയില്‍
അടിവസ്ത്രത്തില്‍ 104 പാമ്പുകളെ ഒളിപ്പിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങിനും ഷെൻഷെൻ നഗരത്തിൽ നിന്നും ചൈനയിലേക്ക് വിഷപ്പാമ്പുകളെ അടക്കം കടത്താന്‍ ശ്രമിച്ച ഒരാളാണ് അറസ്റ്റിലായതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ആറ് പ്ലാസ്റ്റിക് ബാഗുകളിലായാണ് 104 പാമ്പുകളെ കണ്ടെത്തിയത്.
ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട വീഡിയോയിൽ ചുവപ്പ്, പിങ്ക്, വെള്ള നിറങ്ങളുള്ള നിരവധി പാമ്പുകളെ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ കാണാം. പാമ്പുകളെല്ലാം തന്നെ താരതമ്യേന ചെറുതായിരുന്നു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ‘ഓരോ ബാഗിലും എല്ലാത്തരം ആകൃതിയിലും വലുപ്പത്തിലും നിറത്തിലുമുള്ള ജീവനുള്ള പാമ്പുകളെ കണ്ടെത്തി.’ എന്ന് ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലഹരിമരുന്ന് കടത്തുകാരാണ് ഇത്തരം അനധികൃത കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.ക്യാപ്സൂള്‍ പരുവത്തിലാക്കിയ ലഹരികള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് പൊഞ്ഞ് അവ വിഴുങ്ങി വയറ്റിലാക്കി രാജ്യാതിര്‍ത്തി കടത്തുന്നവര് വരെ ഇന്ന് ഈ രംഗത്ത് സജീവമാണ്. ലോകത്തിലെ ഏറ്റവും വലിയ മൃഗക്കടത്ത് കേന്ദ്രങ്ങളിലൊന്നാണ് ചൈന