ആര് പറഞ്ഞു വൈദ്യുതി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ?

വാസുദേവന്‍ തച്ചോത്ത്

വൈദ്യുതി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ചിത്രം ശബ്ദമലിനീകരണമോ അന്തരീക്ഷമലിനീകരണമോ ഉണ്ടാക്കാത്ത ഇന്ധനം എന്നാണ്. എന്നാല്‍ വസ്തുത തികച്ചും വ്യത്യസ്തമാണ്. അന്തരീക്ഷ മലിനീകരണത്തിനും ആഗോളതാപനത്തിനും ഏറ്റവും കൂടുതല്‍ വഴി തെളിയിക്കുന്നത് വൈദ്യുതിയുടെ ഉപഭോഗമാണ്. ഈ ഞെട്ടിപ്പിക്കുന്ന വസ്തുത മനസ്സിലാക്കണമെങ്കില്‍ ചില വസ്തുതകള്‍ അറിയേണ്ടിയിരിക്കുന്നു.

ലോകത്തില്‍ ആകമാനം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 69.78 ശതമാനവും ഉല്പാദിപ്പിക്കപ്പെടുന്നത് താപവൈദ്യുത നിലയങ്ങളില്‍ നിന്നാണ്. ഒരു യൂണിറ്റ് (1kwh) വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് അന്താരാഷ്ട്ര കണക്കുകള്‍ പ്രകാരം, 515 ഗ്രാം കല്‍ക്കരി കത്തെണ്ടിയിരിക്കുന്നു.

ഉല്‍പ്പാദന കേന്ദ്രങ്ങളില്‍നിന്ന് വൈദ്യുതി നമ്മുടെ വീടുകളില്‍ എത്തിച്ചേരുമ്പോഴേക്കും 22% ട്രാന്‍സ്മിഷന്‍ ലോസ് സംഭവിക്കുന്നതിനാല്‍, ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോഴും ഉല്പാദന കേന്ദ്രത്തില്‍ 628 ഗ്രാം കല്‍ക്കരി ജ്വലിക്കപ്പെടേണ്ടി വരൂന്നു. ഒരു കിലോഗ്രാം കല്‍ക്കരി കത്തുമ്പോള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത് 2.42 കിലോഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ്. അതായത് ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ നാം അന്തരീക്ഷത്തിന് വരുത്തുന്ന ക്ഷതി 1.51 കിലോഗ്രാം കാര്‍ബണ്‍ഡയോക്‌സൈഡിലൂടെയാണ്.

ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ ശരാശരി വൈദ്യുതി ഉപഭോഗം 10 യൂണിറ്റാണ് വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിച്ചതുകൊണ്ടും വൈദ്യുതി ദീപം പ്രകാശിച്ചതുകൊണ്ടും നമ്മള്‍ ആഗോളതാപനത്തിന്റെ തീവ്രത കൂട്ടുന്നെയുള്ളൂ എന്നറിയുക.. ഒരു യഥാര്‍ത്ഥ പ്രകൃതിസ്‌നേഹിയാണ് താങ്കള്‍ എങ്കില്‍ , താപ വൈദ്യുതി നിലയങ്ങളെ ആശ്രയിക്കാതെ,സോളാര്‍ പാനലുകള്‍ പോലത്തെ റിന്യൂവബിള്‍ ഇന്ധന സ്രോതസ്സുകള്‍ ഉപയോഗിച്ചുകൊണ്ട്. തങ്ങള്‍ക്കു വേണ്ട വൈദ്യുതി സ്വയം ഉല്‍പാദിപ്പിക്കുകയാണ് എന്നതുമാത്രമാണ്. ഭൂമി ചൊവ്വാഗ്രഹം പോലെ ആയിത്തീരുന്നതിനു മുന്നെ നമുക്ക് ചെയ്യാന്‍ കഴിയുന്നതു ചെയ്യാന്‍ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!