ആക്ഷന്‍ കിംഗ് @ 61
മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിക്ക് 61. പ്രമുഖ താരങ്ങളായ മമ്മൂട്ടി,മോഹന്‍ലാല്‍, കുഞ്ചാക്കോബോബന്, നിവിന്‍പോളി തുടങ്ങിയവരെല്ലാം തന്നെ താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
സുരേഷ് ഗോപിക്ക് പറന്നാള്‍ സമ്മാനമെന്നോണം അദ്ദേഹം മുഖ്യകഥാപാത്രമായെത്തുന്ന കാവലളിന്റെ ടീസര്‍ ഇന്ന് റീലീസ് ചെയ്തു.
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവല്‍’.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്നതില്‍ ഒരുസംശയവും ഇല്ല. ലാൽ സയാ ഡേവിഡ്, ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.