പരിമിതികളെ അതിജീവിച്ച് സ്വര്‍ണ്ണ കുതിപ്പ്
പരിമിതികള്‍ ഒരുപാട് ഉണ്ടായിരുന്നിട്ടും അവയെല്ലാം അതി ജീവിച്ച് സൗമ്യദേവി കുതിച്ചത് സ്വര്‍ണ്ണത്തിലേക്ക്. സ്പൈക്ക് വാങ്ങാന്‍ കാശില്ലാതിരുന്ന സൗമ്യദേവി ഷൂസിട്ട് പരിശീലന നടത്തിയാണ് മികച്ച വിജയം കരസ്ഥമാക്കിയത്.
റവന്യൂജില്ലാ കായികമേള രണ്ടുദിവസം പിന്നിട്ടപ്പോൾ മൂന്ന് സ്വർണവും സ്വന്തമാക്കി. ഒന്നാംദിവസം സീനിയർ വിഭാഗം 800 മീറ്ററിൽ സ്വർണത്തിലേക്ക് ഓടിക്കയറി. രണ്ടാം ദിവസം ക്രോസ് കൺട്രി മത്സരത്തിലും 1500 മീറ്ററിലും സ്വർണം സ്വന്തമാക്കി. ബുധനാഴ്ച നടക്കുന്ന 3000 മീറ്റർ ഓട്ടത്തിലും മത്സരിക്കുന്നുണ്ട്. വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
ആളൂർ എസ്എൻവിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് വി പി സൗമ്യ ദേവി. സാമ്പത്തിക പരിമിതികൾക്കിടയിലും പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഈ മിടുക്കി. മികച്ച ഫുട്ബാൾ താരം കൂടിയായ സൗമ്യ ദേവി ജില്ലാ സീനീയർ ഫുട്ബാൾ ടീമിൽ അംഗം കൂടിയാണ്. സ്‌കൂളിലെ കായിക അധ്യാപകൻ കെ ആർ സബീഷിന്റെ കീഴിലാണ് അഞ്ചുവർഷമായി പരിശീലനം.
ഇരട്ട സഹോദരി സ്മിത ദേവിയും 1500 മീറ്റർ ജൂനിയർ വിഭാഗത്തിൽ മത്സരത്തിനെത്തിയിരുന്നു. ജൂനിയർ ഫുട്ബാൾ ടീമിൽ അംഗമാണ് സ്മിത ദേവി.സിനിമ തിയേറ്റർ ജീവനക്കാരാനായ പോട്ട താണിപ്പിറ വട്ടേരി വീട്ടിൽ പുഷ്പൻ – രമ ദമ്പതികളുടെ മകളാണ്.