കേരള സ്കൂൾ കായിക മേള, സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ മത്സരങ്ങൾ തുടങ്ങി.

പൊതു വിദ്യാലയങ്ങളി’ൽ പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സഹപാഠികളായ മറ്റു കുട്ടികളെയും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കും വിധം തയ്യാറാക്കിയ ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിൻ്റെ അടിസ്ഥാനത്തിലാണ് വിവിധ അത്‌ലറ്റിക്സ് ഗെയിംസ് ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുന്നത്.

പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്സഡ് ബാഡ്മിൻ്റൻ , 4 x 100 മീറ്റർ മിക്സഡ് റിലേ, കാഴ്ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ടം, മിക്സഡ് സ്റ്റാൻഡിംഗ് ബ്രോഡ് ജംബ്, മിക്സഡ് സ്റ്റാൻഡിംഗ് ത്രോ എന്നീ ഇനങ്ങളിൽ 14 ജില്ലകളിൽ നിന്നുള്ള 1600 ലധികം കായിക താരങ്ങൾ മാറ്റുരയ്ക്കും.

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വിവിധ ഇൻക്ലൂസീവ് കായിക ഇനങ്ങളിൽ ജില്ലാതല പരിശീലനം ലഭിച്ച കുട്ടികളാണ് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നതിനായി എത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *