എന്നും സെക്സിയായിരിക്കാന്‍

‘സെക്സി’ എന്നത് കാണുന്നവരുടെ കാഴ്ച‌പ്പാടാണ്. നിങ്ങളെ സെക്സിയാക്കുന്ന ഘടകം എന്തെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.ചുളിഞ്ഞ് പ്രായം തോന്നിപ്പിക്കുന്ന ചർമ്മം ആരെ ആകർഷിക്കാൻ എന്നാണോ? ചുളിഞ്ഞ ചർമ്മമാണ് വില്ലനെന്ന് വിധിയെഴുതാൻ വരട്ടെ. ഇത്തരം ചർമ്മം ചിലപ്പോൾ നിങ്ങളെ കാഴ്‌ചയ്ക്ക് കുറേ ക്കുടി പക്വതയുള്ളവളായി തോന്നാൻ സഹായിക്കും. ഭാര്യമാരുടെ പക്വതയാണ് അവളുടെ സെക്സ‌ി ലുക്ക് എന്നു കരുതുന്ന ഭർത്താക്കന്മാരുണ്ട്. പക്വമതിയായ പങ്കാളിയോടൊപ്പം സെക്‌സ്‌ ആസ്വദിക്കാൻ ഇവർ ഇഷ്ട‌ടപ്പെടുന്നു.

മനഃശാസ്ത്ര വിദഗ്ദ്‌ധരുടെ അഭിപ്രായത്തിൽ, ചില പുരുഷന്മാർക്ക് തന്‍റെ മാതാപിതാക്കളെ നന്നായി ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യമാരെയാണ് ഇഷ്‌ടം. ആ ഇഷ്‌ടം തന്നെയാണ് അവർ തങ്ങളുടെ ഭാര്യമാരിൽ കണ്ടെത്തുന്ന സെക്‌സി ലുക്ക്. നിങ്ങൾ യഥാർത്ഥത്തിൽ അത്ര സുന്ദരിയോ സെക്സിയോ ഒന്നുമല്ലെങ്കിൽ കുടി ഭർത്താവിന്‍റെ ഇഷ്‌ടങ്ങൾക്കനുസരിച്ച് പെരുമാറുമ്പോൾ സ്വാഭാവികമായും അയാളുടെ കണ്ണിൽ നിങ്ങൾ സെക്സിയാകും.

പ്രിയപ്പെട്ടവന്‍റെ ഇഷ്ട‌ം പിടിച്ചു പറ്റാൻ, അവനെ തന്നിലേക്ക് ആകർഷിക്കാനാണ് ഓരോ സ്ത്രീയും അണിഞ്ഞൊരുങ്ങുന്നത്. പക്ഷേ മേക്കപ്പുകളൊന്നുമില്ലാത്ത നൈസർഗ്ഗികമായ നിങ്ങളുടെ മുഖവും മാനറിസങ്ങളും ഭാവങ്ങളുമാകും അദ്ദേഹം ഇഷ്ടപ്പെടുന്നതെങ്കി ലോ? എന്തിന് മേക്കപ്പ്, അല്ലേ?

എപ്പോഴും ഫുൾ മേക്കപ്പിൽ അണിഞ്ഞൊരുങ്ങി നടക്കേണ്ട. ഇടയ്ക്ക് അലസഭാവവുമാകാം. അലങ്കോലമായ നിങ്ങളുടെ മേക്കപ്പ് ചിലപ്പോൾ ഭർത്താവിനെ വിവാഹ ജീവിതത്തിലെ ആദ്യനാളുകൾ ഓർമ്മിപ്പിച്ചേക്കാം. നവവധുവായിരിക്കേ എപ്പോഴും അണിഞ്ഞൊരുങ്ങി നടന്ന നിങ്ങളെ കളിയായി ചുംബിച്ച് മേക്കപ്പ് അലങ്കോലമാക്കിയതൊക്കെ അദ്ദേഹത്തിന് ഓർമ്മ വന്നേക്കാം. ആ ഓർമ്മകൾ അദ്ദേഹത്തിന്‍റെ ഹൃദയമിടിപ്പ് തന്നെ കുട്ടിയേക്കാം. പഴയകാലത്തിന്‍റെ സ്‌മരണകളിൽ അദ്ദേഹം കുടുതൽ റൊമാന്‍റിക് ആയെന്നും വരാം.വീട്ടിലും പുറത്തും നിങ്ങൾ കാര്യങ്ങൾ നന്നായി നോക്കി നടത്തുന്നത് കാണുമ്പോൾ ഭർത്താവിന് നിങ്ങളെക്കുറിച്ചോർത്ത് അഭിമാനം തോന്നുക സ്വാഭാവികം. മാത്രമല്ല, അദ്ദേഹത്തിനു നിങ്ങളെ പ്രതി പ്രണയം തോന്നുകയും ചെയ്യും.

ഭർത്താവിനു മുന്നിൽ എപ്പോഴും ഫിറ്റായ വസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യക്ഷപ്പെടണമെന്നില്ല. ഇടയ്ക്ക് റഫ് ആന്‍റ് ടഫ് വേഷങ്ങളുമാകാം. ടീഷർട്ട്, പൈജാമ, കുർത്ത തുടങ്ങിയവ. വേഷത്തിലെ അലസതയും ചിലപ്പോഴൊക്കെ നിങ്ങളെ സെക്സിയാക്കും.ഭർത്താവിന്‍റെ സുഹൃത്തുക്കളുടെ വീട്ടിൽ പോകുമ്പോഴും മറ്റും നന്നായി പെരുമാറുന്നതും അദ്ദേഹത്തിന്‍റെ മനസ്സിലെ ഇഷ്ടം മോഷ്ടിക്കാനുള്ള വഴിയാണ്.

പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങൾ ഭർത്താവിന് നൽകുന്ന വൈകാരിക പിന്തുണ തീർച്ചയായും നിങ്ങളുടെ പിൽക്കാല ജീവിതത്തിൽ സന്തോഷം നിറയ്ക്കും. ആപത്തിൽ കൂടെനിന്ന നിങ്ങളാണ് ഈ ഭൂമിയിലെ ഏറ്റവും സുന്ദരിയും സെക്‌സിയുമായ സ്ത്രീ എന്ന് അദ്ദേഹത്തിനു തോന്നും.സാധാരണയായി ബെഡ്റൂമിൽ നിങ്ങൾ അണിയുന്നത് നൈറ്റി പോലുള്ള പഴഞ്ചൻ നൈറ്റ് ഡ്രസ്സുകൾ ഒന്നു മാറി നോക്കൂ. നല്ല സ്‌മാർട്ട് നൈറ്റ് സൂട്ടുകളും കാപ്രിയും ഒക്കെ വിപണിയിൽ സുലഭമാണിന്ന്.

രാത്രി നന്നായി കുളിച്ച് ഫ്രഷായി ബെഡ്റൂമിൽ ചെല്ലുന്നതും ചിലപ്പോൾ ഭർത്താവിന്‍റെ കണ്ണിൽ നിങ്ങളെ സെക്സിയാക്കും. അതേസമയം ചില പുരുഷന്മാർക്കിഷ്ടം ഭാര്യയുടെ നൈസർഗ്ഗിക ഗന്ധമാകും.പരസ്‌പരമുള്ള സഹകരണത്തോടൊപ്പം സ്നേഹവും വഴക്കും പരിഭവങ്ങളും കരച്ചിലും ചിരിയുമെല്ലാം നിങ്ങളുടെ പങ്കാളിക്കു മുന്നിൽ സ്വതസിദ്ധമായ ശൈലിയിൽ പ്രകടിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!