‘മറുവശം’ ഈ മാസം തിയേറ്ററിലേക്ക്

നടന്‍ ജയശങ്കര്‍ കാരിമുട്ടം മുട്ടം’മറുവശ’ ത്തിലുടെ നായകനാകുന്നു. ചിത്രം ഈ മാസം തിയേറ്ററിലെത്തും. ജയശങ്കറിന്‍റെ പുതിയ ചിത്രമായ മറുവശത്തിന്‍റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയശങ്കറിന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും അനുറാമാണ്.

കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ആഴം വൈകാതെ തിയേറ്ററിലെത്തും. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി ,അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

വിതരണ കമ്പനിയായ സൻഹ സ്റ്റുഡിയോസ് മറുവശം കേരളത്തിലെ തിയേറ്ററിലെത്തിക്കും.ബാനർ -റാംസ് ഫിലിം ഫാക്ടറി, രചന , സംവിധാനം -അനുറാം.മാർട്ടിൻ മാത്യു -ഛായാഗ്രഹണം,ഗാനരചന -ആന്റണി പോൾ, സംഗീതം – അജയ് ജോസഫ്,പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര പി.ആർ.ഒ- പി.ആർ.സുമേരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!