“വാക്കുകളുടെ തുലാവർഷം: വയലാർ രാമവർമ്മയെ ഓർമ്മിക്കുമ്പോൾ”
പുളിക്കൽ സനൽ രാഘവൻ
കയ്യിലൊരിന്ദ്രധനുസുമായി കാറ്റത്തു പെയ്യുവാന്‍ നിന്ന തുലാവര്ഷമേഖമേ കമ്രനക്ഷത്ര രജനിയിലിന്നെലെ കണ്ടുവോ നീ എന്റെ രാജ ഹംസത്തിനെവയലാര് രാമവര്‍മ്മ കാലമെത്ര കഴിഞ്ഞാലും എന്നും ചുണ്ടുകളില്‍ തത്തികളിക്കുന്ന കവിതയും ഗാനങ്ങളും ഈ മനോഹര തീരത്ത് നല്കി വിടപറഞ്ഞ വയലാര്‍. അദ്ദേഹം കുറിച്ചിട്ട വരികളിലൂടെ ആസ്വാദകര്‍ ഇന്നും അലിഞ്ഞു ചേരുന്നു.
തലമുറഭേദമില്ലാതെ ഗാനങ്ങളും, കവിതകളും ഒരു പോലെ ഒഴുകുകയാണ്. വയലാർ എന്നത് വിപ്ലവഭൂമിയാണ്. ആതേപോലെ ഏകാന്തതയിലും ഉന്മാദത്തിലും ആനന്ദത്തിലുമെല്ലാം തേടിയെത്തിയ വരികളുടെ സ്രഷ്ടാവിനെ ആലപ്പുഴ ജില്ലയിലെ ആ സ്ഥലനാമത്തിൽ മലയാളി ഹൃദയത്തിലേക്കാവാഹിച്ചു.വെള്ളാരപ്പള്ളി കേരളവർമ്മയുടേയും വയലാർ രാഘവപ്പറമ്പിൽഅംബാലികത്തമ്പുരാട്ടിയുടേയും മകനായി വയലാർ രാമവർമ്മ 1928 മാർച്ച് 25 നുജനിച്ചു. കുട്ടിക്കാലത്തു തന്നെ അച്ഛൻ മരിച്ചുപോയി.
പിന്നീട്അമ്മാവന്റെ മേൽനോട്ടത്തിൽ ഗുരുകുലസമ്പ്രദായമായി സംസ്കൃതം പഠിച്ചു. ഔപചാരിക വിദ്യാഭ്യാസം സംസ്കൃത സ്കൂളിലും ചേർത്തല ഇംഗ്ലീഷ്സ്കൂളിലുമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ കവിതകൾ എഴുതിത്തുടങ്ങി.സങ്കടവും കഷ്ടപ്പാടും നിറഞ്ഞതാണ് രാമവര്‍മ്മയുടെ കുട്ടിക്കാലം. മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന് മരിച്ചു. അതോടെ അമ്മയുടെ ജീവിതം മകനിലേക്കു മാത്രമായി ചുരുങ്ങി. കോവിലകത്ത് അവര്‍ ഒറ്റപ്പെട്ടതുപോലെയായി. സമ്പത്തെല്ലാം അമ്മാവന്റെ നിയന്ത്രണത്തില്‍. അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ സമ്പന്നതയുടെ നടുവില്‍ ദരിദ്രരായി അവര്‍ കഴിഞ്ഞു. വര്‍ഷത്തില്‍ ഒരു തവണയാണ് തുണി വാങ്ങുന്നത്.
അപ്പോള്‍ അമ്മയ്ക്കും മകനുമായി ഒരു കുത്ത് ജപ്പാന് മുണ്ടു കിട്ടും. ഇരുവരുടെയും വസ്ത്രങ്ങള്‍ അതില്‍ ഒതുങ്ങും. അച്ഛന്റെ വ്യക്തമായ ചിത്രം രാമവര്‍മ്മയുടെ മനസ്സില്‍ പതിഞ്ഞിരുന്നില്ല. വല്ലപ്പോഴും വന്നുപോവുകയാണല്ലോ പതിവ്. അതും മൂന്നു വയസ്സുള്ളപ്പോള്‍ എന്നന്നേക്കുമായി നിലയ്ക്കുകയും ചെയ്തു. അച്ഛന്റെ മരണമാണ് രാമവര്‍മ്മയുടെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ശക്തമായ ശൈശവകാലസംഭവം. അച്ഛന് മരിച്ചെന്ന് ഒരാള്‍ വന്നുപറഞ്ഞു.
അമ്മ മകനെ കെട്ടിപ്പിടിച്ചു കരച്ചില് തുടങ്ങിയപ്പോള്‍ ഒന്നും മനസ്സിലാകാത്ത കുഞ്ഞ് പകച്ചുപോയി. മരണം എന്നതിന്റെ അര്‍ത്ഥം അറിയില്ലല്ലോ.ഒരിക്കൽ കേട്ടാൽ മറക്കാത്ത എത്ര പ്രണയഗാനങ്ങളാണ് വയലാർ നമുക്കു സമ്മാനിച്ചതെന്നതിന് ഒരു കണക്കും കാണില്ല. വരികളിൽ എത്ര മനോഹരമായാണ് പ്രണയം വിരിഞ്ഞത്. കായാമ്പൂ കണ്ണിൽ വിടരുന്ന കാമുകി, തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടിയാകുന്ന കാമുകി.. ഇങ്ങനെയെല്ലാം തന്റെ അനുരാഗിണിയെ വർണിക്കാൻ വയലാറിനേ കഴിയൂ.
പാരിജാതം തിരുമിഴി തുറന്നു, ജമന്തി പൂക്കൾ പ്രണയത്തെ പൂക്കളുമായും പ്രകൃതിയുമായും ബന്ധിപ്പിച്ചു.വയാലാര്‍ കുറിച്ചിട്ട വരികളിലെല്ലാം വാക്കുകളുടെ ഇന്ദ്രജാലം തീർത്തു ഒരേസമയം പച്ചമനുഷ്യനും പ്രഗത്ഭനായ കവിയും ആയി. ഒരു സാധാരണ മനുഷ്യനിൽ നിറയുന്ന വികാരങ്ങളോടെ പാട്ടിലെ ആദ്യവരി എഴുതുന്ന വയലാറിന്റെ അടുത്ത വരിയിൽ കാണുക പകരക്കാരനില്ലാത്ത കവിയെയായിരിക്കും.മനുഷ്യ വികാരങ്ങൾ മാത്രമല്ല, വയലാറിന്റെ തൂലിക തുമ്പിൽ നിന്നും ഉതിർന്നു വീണത്.
ചോരതിളയ്ക്കുന്ന വിപ്ലവവരികളും പിറന്നു.വയലാർ എഴുതിയ ഓരോവാക്കിനുംകഥകൾപറയാനുണ്ടാകും.കഥകളിൽപിറന്നവരികളെല്ലാംമിഴിവുള്ളഗാനങ്ങളായി.കൂടപ്പിറപ്പ്എന്ന ചിത്രത്തിൽ കെ.രാഘവൻ മാഷിന്റെസംഗീതത്തിൽ പത്തു ഗാനങ്ങളെഴുതിക്കൊണ്ട് 1956ൽ ആദ്യസിനിമാപ്രവേശം. അവിടുന്നങ്ങോട്ട് 250നടുത്ത് സിനിമകളിലായി ആയിരത്തി മുന്നോറോളംചലച്ചിത്രഗാനങ്ങളും 29 സംഗീത ആൽബങ്ങൾക്കും നാടകങ്ങൾക്കുമായി 135 പാട്ടുകളും എഴുതി. 1959-ൽ പുറത്തിറങ്ങിയ ‘ചതുരംഗം’ എന്ന ചലച്ചിത്രത്തിൽതുടങ്ങിയ വയലാർ-ദേവരാജൻ കൂട്ടുകെട്ട് 1975-ൽ വയലാർ മരിയ്ക്കുമ്പോഴേയ്ക്കും135 ചിത്രങ്ങളിൽ നിന്നായി 755 ഗാനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു.
അച്ഛനും ബാപ്പയും എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം രചിച്ച മനുഷ്യമന് മതങ്ങളെ സൃഷ്ടിച്ചു എന്നു തുടങ്ങുന്ന ഗാനത്തിന് 1972ല്‍ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് ലഭിച്ചു. നദി, കടല്‍പ്പാലം എന്നീ ചിത്രങ്ങളിലെ ഗാനത്തിന് 1969ലും, ചെമ്പരത്തി എന്ന ചിത്രത്തിലെ ഗാനത്തിന് 1972ലും, നെല്ല് എന്ന ചിത്രത്തിലെ ഗാനത്തിന് 1974ലും, ചുവന്നസന്ധ്യകള്‍, സ്വാമി അയ്യപ്പന്, മരണാനന്തരം എന്നീ ചിത്രങ്ങളിലെ ഗാനത്തിന് 1975ലും വയലാറിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.1961ല്‍ സര്‍ഗസംഗീതം എന്ന കവിതാ സമാഹാരത്തിന് കേരളസാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
1951ൽ ചെങ്ങണ്ട പുത്തൻകോവിലകത്ത് ചന്ദ്രമതിത്തമ്പുരാട്ടിയെ വിവാഹം കഴിച്ചു. കുട്ടികളില്ല. തുടർന്ന് ഭാര്യാസഹോദരിയായ ഭാരതിത്തമ്പുരാട്ടിയേയും വിവാഹംകഴിച്ചു.ആ വിവാഹബന്ധത്തിൽ നാലു മക്കൾ. കവിയും, ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ ഇന്ദുലേഖ, യമുന, സിന്ധു.
1975 ഒക്ടോബര്‍ 27ന് കരൾ സംബന്ധമായ ചികിത്സാർത്ഥം തിരുവനന്തപുരംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയലാർ,47ആംവയസ്സിൽ തന്റെ പ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കേ അന്തരിച്ചു. ഒടുവിൽ 1975 ഒക്ടോബർ 27ന് അക്ഷരലോകത്തോടു വിടപറയുമ്പോൾ പറയാനുള്ളതു വയലാർ നേരത്തെ കുറിച്ചിട്ടിരുന്നു എന്നു കരുതണം. വയലാറിന്റെ ഓര്‍മകൾ പോലെ അനശ്വരമായി ആ വരികള്‍, ഈ മനോഹര തീരത്തു തരുമോഇനിയൊരു ജന്മം കൂടി