എംസിഎക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സില്‍ ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിച്ചു
കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്‌ചേഞ്ചായ എംസിഎക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സില്‍ ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിച്ചു. എംസിഎക്‌സ് ഐകോംഡെക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സ് ഫ്യൂച്ചേഴ്‌സ് എന്ന പേരിലുള്ള കോണ്‍ട്രാക്റ്റില്‍ സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അവസാനിക്കുന്ന ഫ്യൂച്വറുകളില്‍ ഇപ്പോള്‍ ട്രേഡിംഗ് നടത്താനാകും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ട്രേഡിംഗിന് അവസരമുണ്ട്.
എംസിഎക്‌സ് ഐകോംഡെക്‌സ് അടിസ്ഥാന ഇന്‍ഡെക്‌സിന്റെ 50 തവണയാണ് ലോട്ട് സൈസായി നിശ്ചയിച്ചിട്ടുള്ളത്.
കോണ്‍ട്രാക്റ്റിന്റെ മിനിമം പ്രൈസ് മൂവ്‌മെന്റ് ഒരു രൂപയാണ്. ഐകോംഡെക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സ് ഫ്യൂച്ചേഴ്‌സ് ആരംഭിച്ചതോടെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ എംസിഎക്‌സ് മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണെന്ന് എംസിഎക്‌സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി. എസ്.റെഡ്ഡി പറഞ്ഞു.