കുമ്പളങ്ങ പായസം
റെസിപി ഉഷ കടക്കരപ്പള്ളി
കുമ്പളങ്ങ 1 കിലോഗ്രാം
പഞ്ചസാര 1 കപ്പ്
മില്‍ക്ക് മെയ്ഡ് 100 ഗ്രാം
വറുത്ത അരിപ്പൊടി ഒരു വലിയ സ്പൂണ്‍
നെയ്യ് 50 ഗ്രാം
പാല് 1 ലിറ്റര്‍
ഏലയ്ക്ക 3 എണ്ണം
കശുവണ്ടി 10 എണ്ണം
വെള്ളം 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി 2 സ്പൂണ്‍ പഞ്ചസാരയും 1 ഗ്ലാസ് വെള്ളവും ഒഴിച്ച് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ മിക്സിയില്‍ അടിച്ചെടുക്കുക. ഒരു ഉരുളി അടുപ്പില്‍ വെച്ച് ചൂടായി വരുമ്പോള്‍ ഒരുഗ്ലാസ് വെള്ളവും പാലും കുമ്പളങ്ങ അടിച്ചതും ചേര്‍ത്ത് നേരിയ തീയില്‍ പായസ പരുവമാകുന്നതുവരെ നെയ്യും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി കൊണ്ടിരിക്കുക. പാലും മധുരവും പിടിച്ചു കഴിയുമ്പോള്‍ മില്‍ക്ക് മെയ്ഡ് ചേര്‍ത്ത് ഏലയ്ക്കാപൊടിയും അരിപ്പൊടി ഒരുകപ്പ് വെള്ളത്തില്‍ കലക്കിയതും ഒഴിച്ച് 5 മിനിറ്റ് വേവിക്കുക. നേരിയ തീയില്‍ പായസം തയ്യാറാവുമ്പോള്‍ നെയ്യില്‍ കശുവണ്ടി വറുത്ത് ഇടാം
ഫോട്ടോയ്ക്ക് കടപ്പാട്: ഇന്റര്‍നെറ്റ്