ജെട്ടിനിരീക്ഷണവും കരി ഓയില്‍പ്രയോഗവും


ഭാഗ്യലക്ഷ്മിയും സംഘവും ചെയ്തത് ശരിയോ തെറ്റോ എന്ന അതാണല്ലോ ഇപ്പോഴത്തെ ചര്‍‌ച്ച വിഷയം. അവര്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. പൊലീസിന് പലകുറി പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാത്തതിനാലാണ് അവര്‍ അത്തരത്തിലുള്ള നടപടിയിലേക്ക് ഇറങ്ങിതിരിച്ചതെന്ന് അവര്‍ പറയുന്നുമുണ്ട്.


സ്വന്തം മനസ്സിലെ ഉരുണ്ടുകൂടിയ വൃത്തികേട് സോഷ്യല്‍ മീഡിയയിലൂടെ വിളമ്പാം. ഇവിടെ പ്രതികരിച്ചത് സ്ത്രീകളായിപോയാണ് തെറ്റ്. സംഘത്തില്‍ രണ്ട് പുരുഷന്മാര്‍ കൂടി ഉണ്ടാകുമായിരുന്നെങ്കില്‍ കളറാകുമായിരുന്നു എന്നതാണ് ഒരുപക്ഷം. സാക്ഷരതയില്‍ കേരളസമൂഹം മുന്‍പന്തിയാണ് അഭിമാനിച്ചാലും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ നമ്മള്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ പിന്നിലാണ്.


സൈബര്‍ ഇടത്തില്‍ ഒരിക്കലെങ്കിലും അശ്ലീലപദങ്ങള്‍ കേള്‍ക്കാതിരിക്കുന്ന സ്ത്രീകള്‍ ചുരുക്കമായിരിക്കും. സ്ത്രീകളോടുള്ള ഇത്തരത്തിലുള്ള സമീപനങ്ങള്‍ക്ക് കാരണം സൈബര്‍ കേസുകളില്‍ പലതിലും പ്രതികള്‍ക്ക് ശിക്ഷലഭിക്കുന്നത് അപൂര്‍വ്വമായിരിക്കും. അതുകൊണ്ടുതന്നെയാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത്.


ജെട്ടി നിരീക്ഷകന് രണ്ടടിയുടെ കുറവ് ഉണ്ടായിരുന്നു എന്ന പക്ഷക്കാരാണ് എല്ലാ സ്ത്രീകളും. എന്ത് വൃത്തികേടു൦ ക്യാമറക്ക് മുന്നിലിരുന്ന് പറഞ്ഞിട്ട് യൂട്യൂബിൽ ഇട്ടാൽ കിട്ടുന്ന സബ്സ്ക്രൈബേഴ്സിനെകൊണ്ട് ജീവിക്കാമെന്ന് കരുതുന്നവരുണ്ടങ്കിൽ തെറ്റി. എന്നു൦ കുലസ്ത്രീ ചമഞ്ഞിരിക്കാൻ സ്ത്രീക്കാവില്ല.

കാലത്തിനൊപ്പം ഉള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ട്. അവരുടെ എണ്ണം മൂന്നിൽ ഒതുങ്ങില്ല. ഇന്ന് പ്രതികരിച്ചത് ആരെന്ന് നാം എല്ലാവരും കണ്ടുകഴിഞ്ഞു. നാളെ അടിക്കാൻ പോകുന്നവർ അവരായിരിക്കില്ല. അതറിയണമെങ്കിൽ സ്വന്തം ഫേസ്ബുക്ക് അക്കൌണ്ടിലൂടെ ഒന്ന് ശരിക്ക് കണ്ണോടിച്ചാല്‍ മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!