ബെന്യാമിൻ്റെ ആടുജീവിതം നജീബായി പൃഥ്വി
ബെന്യമിൻ്റെ ഏറ്റവും മികച്ച രചനകളിൽ ഒന്നായ ആടുജീവിതം സിനിമയാകുന്നു. കഥയിലെ കേന്ദ്ര കഥാപാത്രമായ നജീബായി പ്രഥ്വിരാജ്
സുകുമാരൻ എത്തുമ്പോൾ , മറ്റൊരു തലത്തിലേക്കാണ് ഈ കഥ പ്രേക്ഷകരെ കൊണ്ട്എത്തിക്കുന്നത്… വായനയിൽ നിറയുന്ന മാസ്മരിക ഭാവത്തിൽ നിന്നും ദൃശ്യആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഭാവതലം… വായനയിലൂടെ തന്നെ മനസിലെ വേട്ടയാടുന്ന വിഷാദമായി മാറി മലയാളികൾക്ക് നജീബ്. അത് സിനിമയെന്ന ക്യാൻവാസിൽ എത്തുമ്പോൾ തീവ്രത ഒട്ടും കുറയാതെ വികാര പരിണാമങ്ങലൂടെ വേലിയേറ്റമാകും എന്ന കാര്യത്തിൽ സംശയം തീരെ വേണ്ട.
പുതിയൊരു സിനിമ കാണാൻ എത്തുന്ന ആകാംഷയല്ല ഈ സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്ക്. വായിച്ചു മനസ്സിൽ പതിഞ്ഞ കഥയും കഥാപാത്രങ്ങളും ബിഗ് സ്ക്രീനിൽ കാണാമെന്ന ഉ ആകാംഷയാണ് ഉണ്ടാകുന്നത്. ആട്ജീവിതം വായിക്കാത്ത മലയാളികൾ ഉണ്ടാക്കില്ല.. അതിനാൽ തന്നെ കഥതന്തു വിശദീകരണം ഇവിടെ പ്രസക്തമല്ല. ഈ കഥ വായിച്ച ഒരാളുപോലും സിനിമ തിയേറ്ററിൽ പോയി കാണാതിരിക്കില്ല.. കാരണം അത്രയേറെ മനസ്സിനെ വേട്ടയാടിയ കഥയും കഥാപാത്രവും അടുത്ത കാലത്തൊന്നും രചനകളിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. കേന്ദ്രകഥാപാത്രമായ നജീബായി പൃഥിരാജ്, അമല പോൾ തുടങ്ങിയ പ്രമുഖ താരങൾ അണിനിരക്കുന്നു.
പ്രശോഭ കൃഷ്ണൻ