ഒരു നടിയായി അവരെ കാണാന്‍ പറ്റില്ലെന്ന് കൃഷ്ണവംശി
രമ്യാ കൃഷ്ണന് തെന്നിന്ത്യന്‍ സിനിമകളിലെ തിളക്കമുള്ള നായികമാരില്‍ ഒരാളാണ്. രജനികാന്തിന്റെ പടയപ്പയിലെ പ്രതിനായിക നീലാംബരിയെ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ ഉണ്ടാകില്ല. ബാഹുബലിയിലെ രാജമാതാ ശിവകാമിയെന്ന കഥാപാത്രമാണ് രമ്യയുടെ മറ്റൊരു കരുത്തുറ്റ വേഷം.
ശിവകാമിയെ അനശ്വരമാക്കിയ രമ്യയെ എല്ലാവരും പ്രശംസിക്കുന്പോള്‍ ഒരാള്‍ക്ക് മാത്രം അഭിപ്രായവ്യത്യാസമുണ്ട്. രമ്യയുടെ ഭര്‍ത്താവും സംവിധായകനുമായ കൃഷ്ണ വംശിക്ക്.രമ്യയെ താന്‍ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ല. കാരണം ഒരു നടിയായി അവരെ കാണാന്‍ പറ്റില്ല. എന്റെ ഒരു സിനിമയിലാണ് രമ്യ ആകെ അഭിനയിച്ചത്. പക്ഷെ അത് വിവാഹത്തിന് മുന്‍പായിരുന്നുവെന്നും കൃഷ്ണവംശി പറയുന്നു.