എന്റെ മാരാരി(ഭക്തി ഗാനം)
സ്വയംഭൂവായ് മാരാരിക്കുളത്തുവാഴും
എൻശിവശങ്കരാ…
സന്നിധിയിൽ വന്നണഞ്ഞീടുമ്പോൾ കാത്തരുളീടണേ
തിരുജഡയിൽ ഗംഗയെച്ചൂടും മാരാരിക്കുളത്തപ്പാ..
തൃക്കണ്ണാൽ നീക്കിത്തരില്ലേയെൻ കലിയുഗ ദോഷങ്ങൾ
കാളകൂടം കൽക്കണ്ടമാക്കിയ നീലകണ്ഠ..ഭഗവാനേ
കരയാകെ കാത്തരുളീടുമെൻ മാരാരിയെ വണങ്ങിടുന്നേ
അഭിമുഖമായ് വാണരുളീടുന്ന ദേവിപാർവതി
ശിവരാത്രി വ്രതംനോൾക്കും ഭക്തർക്കായ് അമ്മ അനുഗ്രഹം ചൊരിയണമേ
നവഗ്രഹങ്ങൾ സന്നിധിയിൽ വസിക്കും മാരാരിക്കുളത്തപ്പാ
കൈലാസവാസായെൻ കദനങ്ങൾക്കൊക്കെയും അറുതിയായ് വന്നണയൂ
സ്വയംഭൂവായ് മാരാരിക്കുളത്തുവാഴും
എൻശിവശങ്കരാ…
സന്നിധിയിൽ വന്നണഞ്ഞീടുമ്പോൾ കാത്തരുളീടണേ
- ജി.കണ്ണനുണ്ണി.