ഓൺലൈൻ ക്ളാസ്‍; അദ്ധ്യാപകരും വിദ്യാർത്ഥികളും മാനസിക സമ്മര്‍ദ്ദത്തിലോ
ശിവ തീര്‍ത്ഥ
ഓൺലൈൻ ക്ലാസ് മുറികളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒ ആശങ്കയിലാണ്. പുതിയ കുട്ടികളെക്കുറിച്ച് യാതൊന്നും മനസിലാക്കാനാവാതെ ക്ലാസുകൾ തുടങ്ങേണ്ടി വന്നത് ഏറെ പിരിമുറുക്കം സൃഷ്ടിക്കുന്നു.
പരിചിതമില്ലാത്ത പാഠഭാഗങ്ങൾ, നേരിൽ കണ്ടിട്ടില്ലാത്ത അദ്ധ്യാപകർ. കഴിഞ്ഞ ദിവസം തുടക്കമായ പ്ലസ് വൺ ഓൺലൈൻ ക്ലാസ് മുറികളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുപോലെ ആശങ്കയിലും സമ്മര്‍ദ്ദത്തിലുമാണ്
സാധാരണ, സ്കൂളുകളിൽ അദ്ധ്യയനം ആരംഭിക്കുന്നതിന്റെ ആദ്യദിനങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പരസ്പരം മനസിലാക്കാനാണ് വിനിയോഗിക്കുന്നത്. വലിയൊരു ബന്ധത്തിന്റെ തുടക്കമാകും അത്. ഓരോ വിദ്യാർത്ഥിയുടെയും മികവും കുറവുകളും അദ്ധ്യാപകർക്ക് മനസിലാക്കിയെടുക്കാനാകും.
എന്നാൽ, ഓൺലൈൻ ക്ലാസുകളിൽ പരസ്പരം മനസിലാക്കുന്നതിന് പരിമിതികൾ ഏറെയാണ്. പത്താം ക്ലാസ് വരെ പഠിച്ചതിൽ നിന്നും വ്യത്യസ്തതമായി വിഷയങ്ങൾ സ്പെഷ്യലൈസ് ചെയ്യുന്നതിലേക്കാണ് പ്ലസ് വണ്ണിൽ ചുവടുമാറുന്നത്. പരിചിതമല്ലാത്ത സാഹചര്യത്തിൽ പുതിയ വിഷയം കൈകാര്യം ചെയ്യുന്നത് വിദ്യാർത്ഥികൾക്ക് പ്രയാസമുള്ള കാര്യമാണ്. ആശയ വിനിമയത്തിന് ക്ലാസുകളിൽ ഉപയോഗിക്കുന്ന ഭാഷ ഉൾപ്പടെ വെല്ലുവിളിയാണ്. അദ്ധ്യാപകർ ക്ലാസുകൾ ഇംഗ്ലീഷിൽ മാത്രം കൈകാര്യം ചെയ്താൽ ഒരു വിഭാഗം കുട്ടികൾക്കത് ബുദ്ധിമുട്ടാകും. അഞ്ച് മാസത്തോതോളം വൈകിയാണ് ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് സിലബസ് വെട്ടിക്കുറച്ചിട്ടുമില്ല.
സി.ബി. എസ്. ഇ ആകെട്ടെ 11, 12 ക്ലാസുകളിലെ സിലബസ് 30 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓൺലൈനിലേക്ക് മാറുമ്പോൾ
ഓരോ കുട്ടിയെയും അവരുടെ കഴിവുകളും മനസിലാക്കി ക്ലാസ് നയിക്കാൻ വാട്സ് ആപ്പ് ക്ലാസ് മുറിയിൽ അദ്ധ്യാപകർക്ക് സാധിച്ചെന്നു വരില്ല. അദ്ധ്യാപകരോട് സംശയങ്ങൾ ചോദിക്കാനുള്ള പ്രവണതയ്ക്കും കോട്ടം തട്ടാൻ സാദ്ധ്യതയുണ്ട്. തമ്മിൽ പരിചയമുണ്ടായിട്ട് പോലും പ്ലസ് ടു ക്ലാസുകളിൽ കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിൽ പ്രതികരണങ്ങളുണ്ടാവുന്നില്ലെന്ന് അദ്ധ്യാപകർ പറയുന്നു. തന്നിഷ്ട പ്രകാരം ഗ്രൂപ്പുകളിൽ നിന്ന് എക്സിറ്റ് അടിച്ച് പോകുന്നവരും നോട്ടുകൾ ഫോട്ടോസ്റ്റാറ്റെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന വിരുതൻമാരുമുണ്ട്.
പരസ്പരം തിരിച്ചറിയാനും മനസിലാക്കാനും അവസരം ലഭിക്കുന്നില്ലെന്നതാണ് പ്ലസ് വൺ ഓൺലൈൻ ക്ലാസിന്റെ വെല്ലുവിളി. മറ്റ് ക്ലാസുകളിൽ കുട്ടികൾക്ക് അദ്ധ്യാപകരെയും സഹപാഠികളെയും മുൻകൂട്ടി അറിയാം