നേർവഴി
സുധ എസ് ദാസ് പാലക്കാട്
ദേവൻ വിദൂരതയിലേക്ക് കണ്ണും നട്ടു ഇരിക്കുന്നു.
മനസ്സാകെ അസ്വസ്ഥമാണ്..ഒരായിരം ചിന്തകൾ.
നാളെ എന്താകും എന്നുള്ള ചിന്തകൾ.
നാലുവശവും വഴിമുട്ടിയിരിക്കുന്ന അവസ്ഥ.
ഒരു വശത്തു അച്ഛനും അമ്മയും പാതിവഴിയിൽ ജീവിതം ഉപേക്ഷിച്ചു പോയപ്പോൾ അവനെ ഏല്പിച്ചു പോയ രണ്ട് അനിയന്മാർ..
രണ്ടു പേരും വൈദ്യ ശാസ്ത്ര രംഗത്ത് ഗവേഷണം നടത്തുന്നു.
ഒരു വശത്തു ആപ്പീസിലെ മേലധികാരി. മറ്റൊരു വശത്തു അവനെ ആശ്രയിച്ചു കഴിയുന്ന കുടുംബം.
തൊഴിലിനോടുള്ള സത്യ സന്ധത മറ്റൊരു വശത്തു. ഒരിക്കലും സ്ഥലത്തു ഒരു കള്ളത്തരത്തിനും കൂട്ട് നില്കാത്തത് അദ്ദേഹത്തിന് ഒരു പാട് ശത്രുകളെ നേടികൊടുത്തു.ഇപ്പോൾ തന്നെ വലിയ ഒരു പ്രേതിസന്ധി ആണ് വന്നു പെട്ടിരിക്കുന്നത്..
നാട്ടിലെ വേണ്ട പെട്ട ഒരാൾക്ക് വേണ്ടി അയാളുടെ വലിയ ബംഗ്ലാവ് പണിയുന്നതിനു അനധികൃതമായി ഒരു സാധു കുടുംബത്തെ ഒഴിപ്പിക്കേണ്ട അവസ്ഥ… ഇതിനു കൂട്ട് നിൽക്കൽ ദേവനെ സംബന്ധിച്ചിടത്തോളം മരണത്തിന് തുല്യം..എതിർത്തലുള്ള സ്ഥിതി ദേവനറിയാം . ഒന്നുകിൽ തന്റെ ജഡം ഏതെങ്കിലും ഓടയിൽ കിടക്കും അല്ലെങ്കിൽ ഏതെങ്കിലും കാട്ടുമുക്കിലേക്കു സ്ഥലമാറ്റം.
ആലോചിച്ചിട്ടു ദേവനു ഒരെത്തും പിടിയും കിട്ടുന്നില്ല.വീട്ടിലേക്കു പോകാതെ കുറെ നേരം കൂടി ദേവൻ അവിടിരുന്നു. ഭാര്യ വിഷമിക്കും നേരം വൈകിയാൽ. നാളെ ആണ് ദേവന്റെ തീരുമാനം അറിയിക്കേണ്ട അവസാന ദിവസം. എന്തു വന്നാലും തന്റെ ആദർശങ്ങളെ ബലികൊടുക്കാൻ ദേവൻ ഒരുക്കമായിരുന്നില്ല.വീട്ടിൽ എത്തിയപ്പോൾ ഭാര്യ എന്തു പറ്റി ചോദിച്ചപ്പോ ഒഴിഞ്ഞു പോകാൻ നോക്കിയെങ്കിലും എന്തിനും താങ്ങായി തണൽ ആയി കൂടെ നിൽക്കുന്ന ഭാര്യ വിട്ടു കൊടുത്തില്ല. പിന്നാലെ നടന്നു. അനിയന്മാരെ ശ്രദ്ധിക്കുന്ന കാര്യത്തിൽ തന്നെ കാൾ ഏറെ മുന്നിൽ അവൾ ആണ് എന്ന് ദേവനു പലപ്പോഴും തോന്നിയിട്ടുണ്ട്.. മറച്ചു വെച്ചിട്ട് കാര്യം ഇല്ല എല്ലാം ദേവൻ അവളോട് പറഞ്ഞു.. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ അവനെ സമാധാനിപ്പിച്ചു.
ഒന്നുകൊണ്ടുംവിഷമിക്കണ്ട.. ആദർശം കൈവെടിയേണ്ട.. സ്ഥലമാറ്റം എവിടെ ആണെങ്കിലും നമ്മൾ പോയിരിക്കും.
പിറ്റേ ദിവസം നേരം വെളുത്തപ്പോൾ നല്ല തെളിഞ്ഞ ആകാശം.. എല്ലാം ശുഭമായി തീരുമെന്ന ആത്മവിശ്വാസത്തോടെ ആപ്പിസിലേക്കു ഇറങ്ങാൻ നിൽകുമ്പോഴാണ് ആ ഫോൺ വിളിയെത്തിയത്.
ഫോണിൽ വന്ന വാർത്ത കേട്ടപ്പോൾ ദേവന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
മികച്ച സേവനത്തിനുള്ള അംഗീകാരത്തിന് താൻ അർഹനായിരിക്കുന്നു ,
ഒപ്പം ആപ്പിസിലെ ഏറ്റവും ഉയർന്ന പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും.
എല്ലാ വഴിയും അടയുമ്പോൾ ദൈവം മറ്റൊരു വാതിൽ തുറക്കും . അതും പറഞ്ഞുകൊണ്ട് ഭാര്യ അയാളെ
സന്തോഷത്തോടെ യാത്രയാക്കി.