കവിതയോട്………

കവിത: ശ്രുതി ഭവാനി

നീ നട്ടു നനച്ചൊരെൻ കിനാവിന്റെ വള്ളിയിൽ
ഒരു നീലപ്പൂ വിരിഞ്ഞു കവിതേ
നിന്നഴകിൽ പൂത്തൊരാ പ്രണയാർദ്ര പുഷ്പത്തെ
കരളോട് ചേർത്തുവച്ചു ഞാനെൻ കരളോട് ചേർത്തുവച്ചു

നിൻ വിരൽത്തുമ്പിൽ കൊരുത്തൊരെൻ
വിരലിൽ നിന്നനുരാഗപ്പൂ വിടർന്നു……
മിഴികളിൽ പ്രണയം നിറച്ചെന്നെ നോക്കി
അതുമെല്ലെ പുഞ്ചിരിച്ചു….

ഇനിയും വിരിയൂ കവിതേ നീ വീണ്ടുമെൻ
ഹൃദയത്തിൽ സൗരഭമാകൂ
ഇനിയും വിടരട്ടെ പ്രണയത്തിൻ പൂവുകൾ
അനുരാഗമണിമുത്തുകൾ

നിന്നാർദ്ര സ്വപ്നങ്ങളെല്ലാമെൻ ഹൃത്തിലേക്കൊന്നായി ചേർത്തു വക്കൂ
നാമൊന്നായ് ചേരുന്ന നിമിഷത്തിലഴകേ കവിതയായ് മാറുന്നു ഞാൻ

Leave a Reply

Your email address will not be published. Required fields are marked *