പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ’ മെയ്ദിനത്തിൽ റൂട്‌സിൽ എത്തുന്നു
ജയരാജ് സംവിധാനം നിർവഹിച്ച, പൊൻകുന്നം വർക്കിയുടെ, ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ഹ്രസ്വചിത്രം ലോക തൊഴിലാളി ദിനമായ മെയ് 1 ന് റൂട്സ് എന്ന OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. പ്രകൃതിയും മനുഷ്യനും തമ്മിൽ ഉള്ള ബന്ധം ആണ് ഇതിൻ്റെ ഇതിവൃത്തം. കര്‍ഷകനും ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ശബ്ദിക്കുന്ന കലപ്പ.
ദേശീയ അവാര്‍ഡ് ജേതാവ് നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേ വർഷം തന്നെ തിരുവനന്തപുരം ഹ്രസ്വ ചലച്ചിത്രോത്സവത്തിലും ഈ ചിത്രം പ്രദർശനത്തിന് തെരഞ്ഞെടുത്തിരുന്നു.
www.rootsvideo.com എന്ന വെബ്സൈറ്റിലൂടെ ഈ ചിത്രം ആസ്വദിക്കാം.