പത്തുമണിചെടി ഇങ്ങനെ ഒന്നുനട്ടുനോക്കൂ
ഒരു പത്തുമണിചെടിയെങ്കിലും നട്ടുപിടിപ്പക്കാത്ത മലയാളികൾ ഉണ്ടാകില്ല. സോഷ്യൽ മീഡിയകളിയും കൃഷിഗ്രൂപ്പുകളിൽ പത്തുമണിചെടിയുടെ ഫോട്ടോകൾ സജീവമാണ്.
വേനൽക്കാലത്ത് ധാരാളം പൂക്കൾ ഉണ്ടാകുന്ന ചെടിയാണ് പത്തുമണി. വിത്തുകൾ നട്ടും തണ്ടുകൾ കുഴിച്ചിട്ടും പത്തുമണിച്ചെടി നടാം
കൃഷി രീതി
തൈകൾ നടാൻ ഉപയോഗിക്കുമ്പോൾ മണലും ചാണകപ്പൊടിയും തുല്യ അളവിൽ എടുത്ത് ചിരട്ടക്കരി കൂടി ചേർക്കുക. നടുന്ന ചട്ടികളിൽ അമിതമായ വെള്ളം താഴേക്ക് പോകാൻ ദ്വാരങ്ങൾ ഇടണം. ഇല്ലെങ്കിൽ ചെടി ചീഞ്ഞു പോകും.പത്തുമണിച്ചെടിയുടെ വിത്തുകൾ വാങ്ങാൻ കിട്ടും. ചാണകപ്പൊടി, മണൽ, ചകിരിച്ചോർ, കമ്പോസ്റ്റ് എന്നിവ ചേർത്ത് പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക.വിത്തുകൾ ഫംഗസൈഡിൽ ചേർത്ത ശേഷം മാത്രം മണ്ണിൽ കുഴിച്ചിടുക. ചെറിയ ലെയറായി അതേ പോട്ടിങ്ങ് മിശ്രിതം തന്നെ മുകളിൽ ഇടണം.
ചെടി നന്നായി വളർന്ന ശേഷം മുട്ടത്തോട് വളമായി ചേർക്കാം.പഴത്തൊലി കൊണ്ടുണ്ടാക്കിയ ലായനിയും ഉപയോഗിച്ചാൽ പൂക്കൾക്ക് നല്ല വലുപ്പമുണ്ടാകും.മുളച്ചു വരുന്ന ചെടിയുടെ മുകളിൽ വെള്ളം ഒഴിച്ചു കൊടുക്കരുത്. ചെടി ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട്. രാവിലത്തെ വെയിൽ കിട്ടുന്ന സ്ഥലത്തേക്ക് ചെടിച്ചട്ടി മാറ്റി വെക്കാം.
വിവരങ്ങൾക്ക് കടപ്പാട് :ഫൈസൽ കളത്തിൽ