മിഷൻ ഇ൦പോസിബിൾ 7-ൽ പ്രഭാസില്ല
ടോംക്രൂസ് ചിത്രമായ മിഷൻ ഇംപോസിബിളിന്റെ ഏഴാം ഭാഗത്തിൽ ബാഹുബലി ഫെയിം പ്രഭാസ് അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് സംവിധായകൻ ക്രിസ്റ്റഫർ മക്വറി. ചിത്രത്തിൽ ഒരു കഥാപാത്രമായി പ്രഭാസും എത്തുന്നുണ്ടെന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ട്വിറ്ററിലും മറ്റും പ്രഭാസിനും ചിത്രത്തിനും ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റുകളും ഹാഷ്ടാഗുകളും എത്തി. സംഭവം വലിയ ചർച്ചയാകുന്ന വേളയിലാണ് സംവിധായകൻ തന്നെ നേരിട്ടെത്തി സത്യാവസ്ഥ വെളിപ്പെടുത്തിയത്. ആരാധകർ ട്വിറ്ററിലൂടെ സംവിധായകനോട് തന്നെ കാര്യം തിരക്കിയപ്പോഴാണ് സത്യം വെളിപ്പെട്ടത്. ‘ അദ്ദേഹം കഴിവുള്ളയാളായിരിക്കും, എന്നാൽ ഞങ്ങൾ ഇതുവരെയും പരിചയപ്പെട്ടിട്ടില്ല’ എന്നായിരുന്നു മക്വറിയുടെ മറുപടി.