പാമ്പുകൾ പ്രണയിക്കുമോ ? പറക്കുന്ന പാമ്പിന്റെ സത്യമെന്താണ്?
പാമ്പുകൾ പ്രണയിക്കുമെന്നും ഒരു പാമ്പിനെ ഉപദ്രവിച്ചാല്‍ അതിന്റെ ഇണ നിങ്ങളെ തേടി വന്ന് കൊല്ലുമെന്ന കഥ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിന്റെ സത്യമെന്താണ്? ഒരിക്കലും പാമ്പുകള്‍ തമ്മില്‍ പ്രണയമില്ലെന്നതാണ് സത്യം. മുന്‍പ് പറഞ്ഞ പോലെ ഇവര്‍ക്ക് പ്രതികാരദാഹവുമില്ല.
അത് പോലെ തന്നെയാണ് പറക്കും പാമ്പ് എന്ന മിത്ത്. പറന്നു വന്നു മനുഷ്യരുടെ തല പിളര്‍ന്ന് കളയുമെന്നുള്ളതാണ് ഇവയെക്കുറിച്ചുള്ള കഥ. പാമ്പുകള്‍ പറക്കുന്നതല്ല, തങ്ങളുടെ വാരിയെല്ലുകളെ മുന്നോട്ട് ബലം കൊടുത്ത് ചാടുന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള കാഴ്ച കാണുമ്പോള്‍ ആര്‍ക്കായാലും പാമ്പുകള്‍ പറക്കുന്നതായി തോന്നും.
ഇതെല്ലാം കൂട്ടി വെച്ച് തലമുറകളായി പറഞ്ഞു പഴകുന്ന കെട്ടുകഥകളാണ് ഇത്തരം വിശ്വാസങ്ങൾക്ക് കാരണം.