കോവിഡ് മെഗാവാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ച് സൂര്യ
തമിഴ്നാട്ടിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് നടന് സൂര്യ.. ജൂലൈ 6,7 ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുക. ചെന്നൈ കോർപ്പറേഷനും പങ്കാളികളാണ്. സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയിൻമെന്റിലെ ജീവനക്കാർക്കും ക്യാമ്പിലൂടെ വാക്സിൻ ലഭിക്കും.
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ സൂര്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തിറങ്ങിയിരുന്നു. സൂര്യയുടെ ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന് തമിഴ്നാട്ടില്‍ ഒട്ടേറെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ നടത്തിയിരുന്നു. ലോക്ക്ഡൗൺ മൂലം ജോലി നഷ്ടപ്പെട്ട സിനിമ പ്രവർത്തകർക്കും ഫൗണ്ടേഷൻ സഹായം എത്തിച്ചിരുന്നു. സൂര്യയുടെ സഹോദരന് കാര്‍ത്തി, അച്ഛന് ശിവകുമാര്‍, ഭാര്യ ജ്യോതിക തുടങ്ങിയവരാണ് അഗരത്തിലെ മറ്റ് അംഗങ്ങള്‍.