ഷാമ്പുവില്‍ അടങ്ങിയിരിക്കുന്ന സള്‍ഫേറ്റ് എത്രമാത്രം പ്രശ്നക്കാരനാണെന്ന് നിങ്ങള്‍ക്കറിയാമോ….

വിപണിയില്‍ നിന്ന് വലിയ വിലകൊടുത്ത് ഷാമ്പു വാങ്ങിക്കുമ്പോള്‍ അവ മുടിയെ എങ്ങനെ ബാധിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഷാമ്പുവില്‍ അടങ്ങിയിട്ടുള്ള സള്‍ഫേറ്റ് കണ്ടന്‍റ് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തി പരുക്കനാക്കുന്നു.

സള്‍ഫ്യൂറിക് ആസിഡ് മറ്റ് രാസവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഉപ്പാണ് സള്‍ഫേറ്റ്. സോഡിയം ലോറിന്‍ സള്‍ഫേറ്റ് (എസ്.എല്‍.എസ്), സോഡിയം ലോറത്ത് സള്‍ഫേറ്റ് (എസ്.എല്‍.ഇ.എസ്) എന്നിവ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നു.തലമുടി ഷാംപൂ ചെയ്യുമ്പോള്‍ സള്‍ഫേറ്റുറ്റ് മുടി വൃത്തിയാക്കുമെങ്കിലും നിങ്ങളുടെ മുടിയുടെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കുകയും മുടി വരണ്ടതും പരുക്കനുമാക്കി മാറ്റുന്നു.നിങ്ങളുടെ തലമുടിയില്‍ അടിഞ്ഞുകൂടിയ അഴുക്കും പൊടിയും നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു ലെതറിംഗ് ഗുണം സള്‍ഫേറ്റുകള്‍ക്ക് ഉണ്ട്. എന്നിരുന്നാലും, ഇവ നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണകളും നീക്കംചെയ്യുന്നു. ഇത് നിങ്ങളുടെ മുടി വരണ്ടതും പരുക്കനുമാക്കിത്തീര്‍ക്കും.


പ്രകൃതദത്ത ഷാമ്പു മുടിവേരുകളെ ശക്തിപ്പെടുത്തുന്ന പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് മിക്ക സള്‍ഫേറ്റ് ഫ്രീ ഷാംപൂകളും തയ്യാറാക്കുന്നത്. ഇത് നിങ്ങളുടെ മുടിയെ ബലമുള്ളതും മൃദുവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്തുന്നു. സള്‍ഫേറ്റ്ഫ്രി ഷാംപൂ ഉപയോഗിക്കുന്നതിലൂടെ മുടിപൊട്ടലും മുടി കൊഴിച്ചിലും തടയാന്‍ സാധിക്കുന്നു. സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ സ്വാഭാവിക ഈര്‍പ്പം നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു.
ആഴ്ചയില്‍ ഒരിക്കല്‍ താളി തേച്ചുകുളിക്കുന്നതാണ് ഏറ്റവും ഉത്തമം. മുടിയുടെ ഏത് പ്രശ്നവും താളിതേച്ച് കുളിച്ചാല്‍ പരിഹരിക്കാനാകും

Leave a Reply

Your email address will not be published. Required fields are marked *