തെമ്മാടിക്കുന്നിലെ താന്തോന്നികള്‍’ ഒ ടി ടി റിലീസിനൊരുങ്ങി.



പി ആര്‍ സുമേരന്‍

നാട്ടിന്‍പുറത്തെ പുതുമയുണര്‍ത്തുന്ന രസകരമായ കഥകളുമായി ‘തെമ്മാടിക്കുന്നിലെ താന്തോന്നികള്‍’ വരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഉടനെ ഒ ടി ടി യില്‍ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ കഥ പറയുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗ്രാമവും ഗ്രാമീണ കഥകളും പ്രമേയമായി വരുന്ന ചിത്രം കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍.

അഭിനേതാക്കള്‍- ആദി അനുച്ചന്‍, അനഘ ജോസ്, വര്‍ഷ പ്രസാദ്, പാഷാണം ഷാജി, സോഹന്‍ സീനുലാല്‍, എഡ്വേര്‍ഡ്, തല്‍ഹത്ത ബാബ്സ്, അലക്സ് ഷാരോണ്‍ ബാബു, റോയി തോമസ്, കോട്ടയം പുരുഷന്‍, വൈക്കം ദേവ്, റഷീദ് കലൂര്‍, റോബിന്‍ ജോണ്‍, ബേസില്‍ പോള്‍, ഷാജി വർഗ്ഗീസ്, ജോണി വര്‍ഗ്ഗീസ്, ഗീതാ വിജയന്‍, അംബിക മോഹന്‍, ജെസ്ന ജോസഫ്, ഉഷ വൈക്കം, ശാലിനി കൈതാരംബാനര്‍- പ്ലാമ്പന്‍ ഫിലിംസ്, ബി സിനിമാസ്, സംവിധാനം-റോബിന്‍ ജോസഫ്, നിര്‍മ്മാണം- ഷാന്‍ വടകര, ബിജേഷ് വാസു, തിരക്കഥ, സംഭാഷണം-സ്മിനേഷ് മോഹനന്‍, സജി ജോസഫ്, ക്യാമറ-നാരായണസ്വാമി.

ഗാനരചന- മുരുകന്‍ കാട്ടാക്കട, പ്രഭാകരന്‍ നറുകര, നിഷാദ് കൊടമന, എഡിറ്റര്‍ – അലക്സ് വര്‍ഗ്ഗീസ്,സംഗീതം- ഡോ.ഗൗതം രംഗന്‍, ഹരികുമാര്‍ ഹരേറാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാന്‍ വടകര, ആര്‍ട്ട്-ഗോവിന്ദരാജ്, മേക്കപ്പ്- രാജന്‍ മാസ്ക്ക്, വസ്ത്രാലങ്കാരം- രമേശ് കണ്ണൂര്‍, ഗായകര്‍- സുധീപ്, അന്‍വര്‍ സാദത്ത്, പി കെ സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മീരാ രാമന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് ഗ്രാമം. അസോസിയേറ്റ് ഡയറക്ടര്‍ – ദിലീപ് നികേതന്‍, അങ്കിത് അലക്സ് ജോര്‍ജ്ജ്, അസിസ്റ്റന്‍റ് ഡയറക്ടര്‍- വിഷ്ണു ഇത്തിപ്പാറ,സൊണറ്റ് ജോസഫ്, മനു ജോസഫ്, സംഘട്ടനം- ഡ്രാഗണ്‍ ജിറോഷ്, ശബ്ദലേഖനം-ജയ്സണ്‍ ചാക്കോ, ഡി ഐ- രഞ്ജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- സക്കീര്‍ പ്ളാബന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ – കെ സ്റ്റുഡിയോ,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!