മുത്തങ്ങയുടെ ഔഷധ ഗുണങ്ങള്‍
ഡോ. അനുപ്രീയ ലതീഷ്
നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന മുത്തങ്ങ അത്ര ചില്ലറക്കാരന്‍ അല്ല. കുഴി മുത്തങ്ങ, വെളുത്ത മുത്തങ്ങ എന്നിങ്ങനെ രണ്ടു തരം മുത്തങ്ങ ആണ് ഉള്ളത്. ചെടിയുടെ അഗ്രഭാഗത്ത് കാണുന്ന പൂവ്, ഇതിൻറെ കിഴങ്ങുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ വ്യത്യാസം തിരിച്ചറിയുന്നത്.ഇവയുടെ ചെറിയ കിഴങ്ങുകൾ കഴിക്കുന്നത് മുലപ്പാൽ വർധിപ്പിക്കാൻ നല്ലതാണ്. ഇതിന്റെ കിഴങ്ങുകൾക്ക് കയ്പുരസം ആണെങ്കിലും പോഷകഗുണങ്ങൾ അനവധി ആണ്.
ഔഷധ ഗുണങ്ങള്‍
പ്ലീഹ, കരൾ, ആഗ്നേയഗ്രന്ഥി എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് മുത്തങ്ങ ഒരു ഔഷധമായി ഉപയോഗിക്കുന്നു.
ഇവയുടെ ചെറിയ കിഴങ്ങുകൾ കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കാന്‍ നല്ലതാണ്. ഇതിന്റെ കിഴങ്ങുകൾക്ക് കയ്പുരസം ആണെങ്കിലും പോഷകഗുണങ്ങൾ അനവധി ആണ്.
മുത്തങ്ങ കിഴങ്ങ് വൃത്തിയാക്കി എടുത്ത് മോരിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവ ഇല്ലാതാകും. മുത്തങ്ങ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വയറുകടി, വയറിളക്കവും മാറും. മുത്തങ്ങ അരച്ച് സ്തന ലേപനം ചെയ്താൽ മുലപ്പാൽ വർധിപ്പിക്കാം. തടി കുറയ്ക്കുവാൻ മുത്തങ്ങയും ഉലുവയും ചേർത്ത് കഴിച്ചാൽ മതി