പാറ തുരന്ന് നിര്‍മ്മിച്ച വിനായകക്ഷേത്രം .
ശ്രീകര്‍പ്പക വിനായകക്ഷേത്രം .
തമിഴ്‌നാട്ടിലെ പേരുകേട്ട വാണിജ്യനഗരമായ കാരൈക്കുടിക്ക് അടുത്താണ് പിള്ളയാര്‍പട്ടി. ശിവഗംഗ ജില്ലയിലാണ് പ്രസിദ്ധമായ ഗണപതി ക്ഷേത്രം ഉള്ളത്.
ഗുഹാക്ഷേത്രത്തിന്റെ തോന്നലുളവാക്കുന്ന, പാറക്കെട്ട് തുരന്നു നിര്‍മിച്ചതാണ് അതിപുരാതനമായ ഈ ക്ഷേത്രം
ആറടി ഉയരവും സുമാര്‍ അഞ്ച് അടിയോളം വീതിയുമാണ് ഗണപതിപ്രതിഷ്ടയ്ക്കുള്ളത്. നാലു കൈകളുള്ളതില്‍ ഇടതുഭാഗത്തെ കൈ ഉദരഭാഗത്ത് വിശ്രമിക്കുന്ന വിധത്തിലാണ്. വലതുകൈകളില്‍ ഒന്നില്‍ ശിവലിംഗമുണ്ട്. സമ്പത്തിന്റെ അധിദേവനായ കുബേരന്റെ സ്ഥാനമായ വടക്കുഭാഗത്തേക്ക് അഭിമുഖമായാണ് വിനായക പ്രതിഷ്ഠ
ഗുഹക്കുള്ളില്‍ പാറയില്‍ കൊത്തിവച്ച ആറ് അടി ഉയരമുള്ള വിഗ്രഹം അഭിഷേക വേളകളില്‍ കാണാന്‍ കൗതുകമേറും. പശ്ചാത്തലത്തിലെ മല ക്ഷേത്രത്തിന് കൂടുതല്‍ മനോഹാരിത
പരമശിവന്റെയു ലിംഗോദ്ഭവരുടെയും കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹങ്ങളും കാണാം. വിഗ്രഹവുമുണ്ട്
വിവാഹം വൈകുന്ന യുവതികള്‍ ഇവിടെയെത്തി കാര്‍ത്ത്യായനീ ദേവിയെ ഭജിച്ചാല്‍ ദോഷങ്ങളെല്ലാമകന്ന് മാംഗല്യയോഗം ഉണ്ടാകുമെന്നാണ് വിശ്വാസം.
വിനായക ചതുര്‍ത്ഥി ആഘോഷം ഇവിടെ വളരെ പ്രധാനമാണ്. കൊടിയേറ്റും കാപ്പുകെട്ടലുമായി പത്തുദിവസത്തെ ഉത്സവവുമുണ്ട്. ഒമ്പതാം ദിവസമാണ് രഥോത്സവം, അന്ന് ഭഗവാനെ ചന്ദനക്കാപ്പ് അണിയിക്കും. ഉത്സവദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ വാഹനത്തിലാണ് എഴുന്നള്ളിപ്പ്.
ക്ഷേത്രത്തിനുള്ളില്‍ പതിനഞ്ചിലധികം ശിലാലിഖിതങ്ങളുണ്ട്, അതിപുരാതനങ്ങളാണിവ. രണ്ടു രാജഗോപുരങ്ങളും ഒരു തീര്‍ത്ഥക്കുളവുമാണ് ഇവിടെയുള്ളത്.പുതുക്കോട്ടയ്ക്കും കാരൈക്കുടിക്കും ഇടയില്‍ കാരൈക്കുടിയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയാണ് പിള്ളയാര്‍പട്ടി, തിരുപ്പത്തൂരിനടുത്താണിത്. തിരുപ്പത്തൂരില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ. പിള്ളയാര്‍പട്ടിയില്‍നിന്ന് മധുരയിലേക്ക് 64 കിലോമീറ്റര്‍, തിരുച്ചിറപ്പള്ളിയിലേക്ക് 78 കി.മീ.
രാവിലെ ആറുമണിതൊട്ട് ഒരു മണിവരെയും വൈകിട്ട് 4 തൊട്ട് 8.30 വരെയും നട തുറന്നിരിക്കും. നവംബര്‍ തൊട്ട് ജനുവരി 20 വരെ (മണ്ഡലകാലത്തും), തൈപ്പൂയം ഉത്സവകാലത്തും രാവിലെ 6 ന് നട തുറന്നാല്‍ രാത്രി 8.30 വരെ അടയ്ക്കുകയില്ല.
മധുര- മേലൂര്‍-തിരുപ്പത്തൂര്‍ വഴി പിള്ളയാര്‍പെട്ടിയിലെത്താം. കാരൈക്കുടിയിലും ശിവഗംഗയിലും റെയില്‍വേ സ്റ്റേഷന്‍ സൗകര്യമുണ്ട്.