ക്ലാസിക് വില്ലൻ ജോൺ ഹോനായിയുടെ ഒന്നാം ചരമവാർഷികം
1990-ല്‍ റിലീസായ സിദ്ദിഖ്- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നായകൻ, വില്ലൻ, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി വെള്ളിത്തിരയിൽ വിവിധ മേഖലകളിൽ തിളങ്ങിയ റിസബാവയുടെ ഓർമ്മദിനമാണ് ഇന്ന്. 1966 സെപ്റ്റംബർ 24 ന് മുഹമ്മദ് ഇസ്മായേലിൻ്റെയും സൈനബയുടേയും മകനായി കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു.
1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിനു വേണ്ടി ആദ്യം കാമറയ്ക്കു മുന്നിലെത്തിയെങ്കിലും ചിത്രം റിലീസായില്ല 1990ൽ ഷാജി കൈലാസിന്റെ ഡോക്ടർ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി എത്തി. പക്ഷേ മലയാളികളുടെ മനസിൽ ഇടം പിടിച്ചത് സിദ്ദിഖ് – ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു.
പിന്നീട്, ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, ‘ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്‌റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി, തുടങ്ങി മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും വിവിധ ചാനലുകളിലായി ഇരുപതിലധികം സീരിയലുകളിലും അഭിനയിച്ചു. അഭിനയം കൂടാതെ നിരവധി സീരിയലുകളിലും സിനിമകളിലും അദ്ദേഹം ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിസബാവ 13 സെപ്റ്റംബർ 2021 ന് അന്തരിച്ചു
എഴുത്ത് ജയന്തി സജി(കവിതകള്‍,കഥകള്‍,കലാസംഗമം)