ചലച്ചിത്ര നടി മീനയുടെ ഭർത്താവ് അന്തരിച്ചു
ചെന്നൈ:തെന്നിന്ത്യന്‍ ചലച്ചിത്ര നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. നേരത്തെ തന്നെ ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തെ കോവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വൈകിട്ടോടെനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
മീനയ്ക്കും ഭർത്താവിനും ഒരേ സമയത്താണ് രോഗം സ്ഥിരീകരിച്ചത്.നടൻ ശരത് കുമാറാണ് മരണ വാർത്ത് ട്വീറ്റ് ചെയ്തത്. ‘നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗ വാർത്ത ഞെട്ടിക്കുന്നതാണ്. എന്റേയും കുടുംബത്തിന്റേയും അനുശോചനം അറിയിക്കുന്നു’, ശരത് കുമാർ ട്വീറ്റ് ചെയ്തു.
2009ലാണ് ഇരുവരുടേയും വിവാഹം.