സിനിമ സീരിയല്‍ നടി സോണിയ ഇനിമുതല്‍ മുൻസിഫ് മജിസ്‌ട്രേറ്റ്
സിനിമാ- സീരിയൽ നടി സോണിയ ഇനിമുതൽ മുൻസിഫ് മജിസ്‌ട്രേറ്റ്. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യവെയാണ് മുൻസിഫ് മജിസ്‌ട്രേറ്റായുള്ള നിയമനം. കാര്യവട്ടം ക്യാമ്പസിലെ എൽഎൽഎം വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെ പാസായ സോണിയ തുടർന്ന് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു .
ടെലിവിഷൻ അവതാരകയായിട്ടായിരുന്നു താരത്തിന്റെ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്..സീരിയലിലും സിനിമയിലും അഭിനയിക്കാന്‍ അവസരം ലഭിച്ചു. ‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പരമ്പരയിലായിരുന്നു ആദ്യം വേഷമിട്ടത്. പ്രേക്ഷകരുടെ പ്രിയ നടിയാണ് സോണിയ.അത്ഭുതദ്വീപ്’,മൈ ബോസ് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ലഭിച്ചു. ‘കുഞ്ഞാലി മരക്കാർ’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട സീരിയലുകൾ. അൻപതോളം സീരിയലുകളിലും സോണിയ വേഷമിട്ടിട്ടുണ്ട്,.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ വ്യക്തികൂടിയാണ്. ബിസിനസുകാരനാണ് ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവാണ്. ‘അമ്മ’, ‘ആർദ്രം’, ‘ബാലാമണി’ എന്നീ സീരിയലുകളിൽ ബാലതാരമായി തിളങ്ങിയ അൽ ഷെയ്ഖ പർവീൻ ആണ് സോണിയയുടെ മകള്‍.