മലയാള സിനിമയുടെ സൌകുമാര്യം മാഞ്ഞിട്ട് ഒന്‍പതാണ്ട്
മലയാളികളുടെ പ്രീയപ്പെട്ട സുകുമാരിചേച്ചി ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഒന്‍പത് ആണ്ട് തികയുന്നു. ചലച്ചിത്ര രംഗത്ത്, 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു കൂടിയായിരുന്ന അവര്‍ തന്‍റെ പത്താമത്തെ വയസ്സിലാണ് വെള്ളിത്തിരയില്‍ നിത്യ സാന്നിദ്ധ്യമായി മാറിയത്.ചിരിപ്പിച്ചും, കണ്ണ് നനയിച്ചും മലയാള സിനിമയുടെ ചേച്ചിയും അമ്മയുമൊക്കെയായി മാറിയ സുകുമാരി എന്ന അഭിനയ പ്രതിഭ 2013 മാര്‍ച്ച് 26 നാണ് ലോകത്തോട് വിടപറഞ്ഞത്.
ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യവും കഥകളിയും കേരള നടനവും ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി. ഏഴാം വയസ്സു മുതൽ തിരുവിതാംകൂർ സഹോദരിമാരുടെ ഡൈൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുടനീളവും സിലോൺ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്ത പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് നടിമാരായ രാജസുലോചനയുടെയും കുശല കുമാരിയുടെയും ട്രൂപ്പുകളിൽ അംഗമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകൻ പി. നീലകണ്ഠൻ ഒരറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.
ചെറുപ്പത്തിൽ തന്നെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സുകുമാരി ശ്രദ്ധ നേടിയത്. ഒരറിവ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയ സുകുമാരി എംജിആര്‍, ജയലളിത, ശിവാജി ഗണേശന്‍ എന്നിവര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ തനിയ്ക്ക് ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് അവർ തെളിയിച്ചു. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം എന്നീ ചിത്രങ്ങള്‍ ഏത് മലയാളിക്കാണ് മറക്കാനാകുന്നത്..
അഭിനയിക്കുന്ന ഭാഷകളിലെല്ലാം തന്നെ ഡബ്ബ് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളായിരുന്നു സുകുമാരി.
2010 ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1974, 1979, 1983, 1985 വർഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനടിയ്ക്കുള്ള അവാര്‍സും നേടി.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ഭീം സിംഗാണ് ഭര്‍ത്താവ്. ഡോ. സുരേഷാണ് മകന്‍.