ആധാര്‍കാര്‍ഡ് പുതുക്കിയോ ?.. സമയപരിധി വീണ്ടും നീട്ടി!!!

പത്ത് വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് വിവരങ്ങള്‍ അപ്ഡേ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി.

ആധാർ വിതരണ സ്ഥാപനമായ യുഐഡിഎഐ ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിയത്. നേരത്തെ ഈ സമയപരിധി 2024 ജൂൺ 14 ആയിരുന്നു, അത് ഇപ്പോൾ 2024 സെപ്റ്റംബർ 14 വരെ നീട്ടി. അതായത് ഇതുവരെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാത്തവർക്ക് സെപ്തംബർ 14 വരെ ഫീസ് കൂടാതെ ആധാർ അപ്ഡേറ്റ് ചെയ്യാം.

കഴിഞ്ഞ മാർച്ചിലും ഈ സേവനം സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 14 മുതൽ ജൂൺ 14, 2024 വരെ നീട്ടിയിരുന്നു. ഇപ്പോൾ അത് ജൂൺ 14 മുതൽ സെപ്റ്റംബർ 14 വരെ നീട്ടി. അതായത് സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ രണ്ട് മാസം കൂടി സമയം അനുവദിച്ചു. അതിനാൽ നിങ്ങളുടെ ആധാർ കാർഡിലെ എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, ഫീസ് കൂടാതെ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *