സൂപ്പര്‍ഹീറോ ചിത്രം”അധിര”യുടെ ഫസ്റ്റ് സ്ട്രൈക്ക് ലോഞ്ച് ചെയ്ത് ടീം RRR

വ്യത്യസ്ത ജോണറുകളിൽ സിനിമ ചെയ്യുന്നതിൽ പേര് കേട്ട സംവിധായകനായ പ്രശാന്ത് വർമ്മ വീണ്ടും ഒരു സൂപ്പർ ഹീറോ ചിത്രവുമായി വരുന്നു. തെലുങ്കു സിനിമയിലേക്ക് സൂംബി ജോണറിൽ ഉള്ള ചിത്രം പരിചയപ്പെടുത്തിയതിനു ശേഷം പ്രശാന്ത് വർമ്മ ഒരുക്കിയ ഒരു സൂപ്പർ ഹീറോ ചിത്രമാണ് ഹനുമാൻ, തേജ സജ്ജ നായകൻ ആകുന്ന ഈ ചിത്രം റിലീസിന് തയ്യാറായി നിൽക്കവേ വീണ്ടും ഒരു സൂപ്പർ ഹീറോ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രശാന്ത് വർമ്മ.


അധിര എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് സ്ട്രൈക്ക് പുറത്തിറക്കിയിരിക്കുന്നത് രാജമൗലി , റാം ചരൺ , ജൂനിയർ എൻ ടി ആർ എന്നിവർ ചേർന്നാണ്. കല്യാൺ ദസരി എന്ന പുതുമുഖം നായകൻ ആകുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് പ്രൈം ഷോ എന്റെർറ്റൈന്മെന്റ്സിൻ്റെ ബാനറിലാണ്. ഇന്ത്യൻ പുരാണ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് മാർവെൽ, ഡിസി പോലെ ഒരു സിനിമാറ്റിക് യൂണിവേഴ്സിറ്റി ഒരുക്കാൻ ഉള്ള പദ്ധതിയിലാണ് പ്രശാന്ത് വർമ്മ.


പ്രൈംഷോ എന്റർടൈൻമെൻറ്സിൻ്റെ ബാനറിൽ നിരഞ്ജൻ റെഡ്‌ഡി നിർമിക്കുന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത് ശ്രീമതി ചൈതന്യയാണ്, ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഹൈദ്രബാദ് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സ്ക്രിപ്റ്സ് വില്ലെ എന്ന പ്രമുഖ ടീമാണ്, ദശരധി ശിവേന്ദ്ര ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗൗരി ഹരിയാണ്.

അഭിനേതാക്കൾ: കല്യാൺ ദസരി.രചന, സംവിധാനം-പ്രശാന്ത് വർമ്മ,നിർമ്മാണം-കെ നിരഞ്ജൻ റെഡ്ഡി,ബാനർ-പ്രൈംഷോ എന്റർടൈൻമെന്റ്,തിരക്കഥ: സ്ക്രിപ്റ്റ് വില്ലെ,ഛായാഗ്രഹണം-ദാശരധി ശിവേന്ദ്ര,സംഗീതം-ഗൗരിഹരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അസ്രിൻ റെഡ്ഡി,ലൈൻ പ്രൊഡ്യൂസർ: വെങ്കട്ട് കുമാർ ജെട്ടി,അസോസിയേറ്റ് പ്രൊഡ്യൂസർ: കുശാൽ റെഡ്ഡി,പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല,കോസ്റ്റ്യൂം ഡിസൈനർ: ലങ്ക സന്തോഷി പി ആർ ഓ-എ എസ് ദിനേശ് , ശബരി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!